കോഴിക്കോട്: മിഠായിതെരുവിൽ പൂർണമായും ഗതാഗതം നിരോധിക്കരുതെന്ന് മലബാർ ചേംബർ ഒാഫ് കോമേഴ്സ്. കച്ചവടക്കാർക്കും മിഠായിതെരുവിലെ കെട്ടിട ഉടമകൾക്കും താമസക്കാർക്കും സൗകര്യപ്രദമാകുംവിധം ഗതാഗത നിയന്ത്രണം ഏർപ്പെടുത്തുകയാണ് വേണ്ടത്. അനധികൃത തെരുവുകച്ചവടം നിയന്ത്രിക്കുന്നതിൽ ഒരു നടപടിയും എടുക്കാത്തതും പ്രതിഷേധാർഹമാണ്. പൈതൃക തെരുവായി പ്രഖ്യാപിച്ച് മിഠായിതെരുവിൽ ഗതാഗതം പൂർണമായി നിരോധിച്ചുള്ള നടപടിയുമായി മുന്നോട്ടുപോകുന്ന അധികൃതർ വാഹന ഗതാഗതം പരിപൂർണമായി നിരോധിക്കുന്നതിന് പകരം ഇതിന് പ്രാധാന്യം നൽകണം. കച്ചവടക്കാർക്കും മിഠായിതെരുവിലെ കെട്ടിട ഉടമകൾക്കും താമസക്കാർക്കും സൗകര്യപ്രദമാകുംവിധം വാഹനഗതാഗതത്തിന് നിയന്ത്രണം ഏർപ്പെടുത്തുന്നതിന് പകരം പരിപൂർണമായി നിരോധിക്കുന്നത് അപലപനീയമാണ്. വാഹന നിരോധനത്തിന് പകരം നിയന്ത്രണംകൊണ്ട് വരുകയും അനധികൃത തെരുവുകച്ചവടം തീരെ ഇല്ലാതാക്കുന്നതിന് കർശന നടപടി സ്വീകരിക്കണമെന്നും പ്രസിഡൻറ് പി.വി. നിധീഷിെൻറ അധ്യക്ഷതയിൽ കൂടിയ മലബാർ ചേംബർ പ്രവർത്തക സമിതി ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.