ഭാഷ അലേങ്കാലമാക്കിയതിന് ഉത്തരവാദി പ്രൈമറി അധ്യാപകർ -രാഘവ വാര്യർ കോഴിക്കോട്: ഭാഷ അലേങ്കാലപ്പെടുത്തിയതിെൻറ ഉത്തരവാദി പ്രൈമറി സ്കൂൾ അധ്യാപകരാെണന്ന് ചരിത്രകാരൻ എം.ആർ. രാഘവ വാര്യർ. പി.എം. നാരായണൻ രചിച്ച 'വാക്ക് വാഴ്വ് പൊരുൾ' പുസ്തകം പ്രകാശനം ചെയ്യുകയായിരുന്നു അദ്ദേഹം. നേരത്തേ അഞ്ചാംക്ലാസ് കഴിയുേമ്പാഴേക്ക് തെറ്റാതെ എഴുതാൻ കഴിയുമെന്ന് ഉറപ്പുണ്ടായിരുന്നു. എന്നാൽ, ഇന്നതില്ല. മുമ്പ് ടീച്ചർ ട്രെയിനിങ് സെൻററുകളിൽ എങ്ങനെ പഠിപ്പിക്കാം എന്നായിരുന്നു പറഞ്ഞുകൊടുത്തിരുന്നതെങ്കിൽ എങ്ങനെ പഠിപ്പിക്കരുത് എന്നാണ് ഇന്ന് ഉപദേശിക്കുന്നത്. ഭാഷ പഠിച്ചാൽ ചിന്തിക്കുകയും പ്രതികരിക്കുകയും ചെയ്യുമെന്നതിനാലാണ് ലോകമെമ്പാടുമുള്ള വിവിധ ഭാഷകളെ തകർക്കാൻ േകാർപറേറ്റുകൾ നിരന്തരം ശ്രമിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കേരള സാഹിത്യ സമിതി പ്രസിഡൻറ് പി. വത്സല അധ്യക്ഷതവഹിച്ചു. ശ്രീശൈലം ഉണ്ണികൃഷ്ണൻ പുസ്തകം ഏറ്റുവാങ്ങി. കൽപറ്റ നാരായണൻ, സി. രാജേന്ദ്രൻ, കെ.വി. തോമസ്, പി.എം. നാരായണൻ തുടങ്ങിയവർ സംസാരിച്ചു. പി.പി. ശ്രീധരനുണ്ണി സ്വാഗതവും കാസിം വാടാനപ്പള്ളി നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.