കിറ്റ്​പ്ലൈ ​ൈപ്ലവുഡി​െൻറ വ്യാജൻ വിതരണം ചെയ്യുന്നെന്ന്​

കോഴിക്കോട്: കിറ്റ്പ്ലൈ പ്ലൈവുഡി‍​െൻറ വ്യാജൻ നിർമിച്ചു വിൽക്കുന്നതായും ഇവരെ പൊതുജനം തിരിച്ചറിയണമെന്നും കിറ്റ്പ്ലൈ പ്ലൈവുഡ് ഇൻഡസ്ട്രീസി‍​െൻറ ദക്ഷിണമേഖല വൈസ് പ്രസിഡൻറ് രാജഗോപാൽ നായർ വാർത്തസമ്മേളനത്തിൽ പറഞ്ഞു. പാലാരിവട്ടത്തുള്ള സ്ഥാപനമാണ് വ്യാജൻ നിർമിക്കുന്നതിനുപിന്നിൽ. അതി​െൻറ ഉടമക്കെതിരെ പൊലീസിൽ പരാതി നൽകിയിട്ടുണ്ട്. ഉപഭോക്താക്കൾ വഞ്ചിക്കപ്പെടാതിരിക്കാനുള്ള നടപടി സ്വീകരിച്ചിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു. കിറ്റ്പ്ലൈയുടെ എല്ലാ ഉൽപന്നങ്ങളിലും ക്യു.ആർ കോഡ് സാേങ്കതികവിദ്യ ഉപയോഗിച്ചുള്ള ഹോളോഗ്രാം പതിച്ചിട്ടുണ്ട്. കിറ്റ്പ്ലൈ ആപ് ഉപയോഗിച്ച് ഹോളോഗ്രാം സ്കാൻ ചെയ്താൽ വാങ്ങിയ ഉൽപന്നം ഒറിജിനലാണോ എന്ന് തിരിച്ചറിയാൻ കഴിയും. വാർത്തസമ്മേളനത്തിൽ കിറ്റ്പ്ലൈയുടെ മൊത്ത വിതരണക്കാരായ ഹാദി എൻറർപ്രൈസസ് മാനേജിങ് ഡയറക്ടർ അബ്ദുൽ ഗഫൂർ, ബോബി തോമസ്, ആഷിക്ക് അഹമ്മദ് എന്നിവർ പങ്കെടുത്തു. ഏഷ്യന്‍ പെയിൻറി‍​െൻറ പുതിയ ഷോറൂം ഇന്ന് തുറക്കും കോഴിക്കോട്: ഏഷ്യന്‍ പെയിൻറി‍​െൻറ പുതിയ ഷോറൂം ബുധനാഴ്ച പ്രവര്‍ത്തനമാരംഭിക്കുമെന്ന് ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ അറിയിച്ചു. ഗാന്ധി റോഡ് വെള്ളയില്‍ ജങ്ഷനില്‍ ടൗണ്‍ ബാങ്കിന് സമീപം കളര്‍ ഐഡിയാസ് എന്ന പേരിൽ ആരംഭിക്കുന്ന ഷോറൂം ഏഷ്യന്‍ പെയിൻറ് ചീഫ് ഓപറേറ്റിങ് ഓഫിസര്‍ അമിത് സിംഗൽ രാവിലെ 10.30ന് ഉദ്ഘാടനം ചെയ്യും. മിഡ്‌ലാൻഡ് പെയിൻറ്സ് ആൻഡ് ഡെകോർ കോഴിക്കോടി​െൻറ നേതൃത്വത്തിലാണ് പുതിയ കളര്‍ ഐഡിയാസ് പ്രവര്‍ത്തിക്കുക. വാര്‍ത്ത സമ്മേളനത്തില്‍ മിലിന്‍ പവാര്‍, ചേതന്‍ വഡോക്കര്‍, വി. ഉമേഷ്, എം. നൗഷര്‍, അനീഖ് റിയാസ് എന്നിവർ പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.