മുക്കം: അന്താരാഷ്ട്ര അറബിക് ദിനത്തോട് അനുബന്ധിച്ച് നെല്ലിക്കാപ്പറമ്പ് ഗ്രീൻ വാലി പബ്ലിക് സ്കൂൾ സംഘടിപ്പിച്ച സ്റ്റേറ്റ് ഇൻറർ സ്കൂൾ അറബിക് ആർട്സ് ഫെസ്റ്റ് 'അദബ് ഫൻ' സമാപിച്ചു. കൊണ്ടോട്ടി മർക്കസുൽ ഉലും ഇംഗ്ലീഷ് സ്കൂൾ ഒന്നാം സ്ഥാനം നേടി. എം.ഇ. എസ് രാജാ ചാത്തമംഗലം രണ്ടാം സ്ഥാനവും പീസ് ഇൻറർനാഷനൽ സ്കൂൾ കോഴിക്കോട് മൂന്നാം സ്ഥാനവും കരസ്ഥമാക്കി. വിവിധ ജില്ലകളിൽനിന്ന് 200 പേർ പെങ്കടുത്തു. കാറ്റഗറി ഒന്നിൽ ഹനാ ഹസ്ബി (മർക്കസുൽ ഉലൂം ഇംഗ്ലീഷ് സ്കൂൾ കൊണ്ടോട്ടി), കാറ്റഗറി രണ്ടിൽ അമാൻ മുഹമ്മദ് (എം.ഇ.എസ് രാജാ ചാത്തമംഗലം), കാറ്റഗറി മൂന്നിൽ ഫർഹ ബഷീർ (പ്ലെസൻറ് ഇംഗ്ലീഷ് സ്കൂൾ ഓമശ്ശേരി) എന്നിവർ കലാതിലകങ്ങളായി. ഗ്രീൻവാലി പ്രിൻസിപ്പൽ കെ.പി. ഹിദായത്ത് അധ്യക്ഷത വഹിച്ചു. ഗ്രീൻവാലി പബ്ലിക് സ്കൂൾ വൈസ് പ്രിൻസിപ്പൽ പ്രഫ. അബ്ദുൽ കരീം അധ്യക്ഷത വഹിച്ചു. എ.പി. മുനവ്വർ, പി. റസീൽ എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.