kozhikode live add

കോഴിക്കോട് ലൈവ് add തെരുവി​െൻറ കഥ വിരിഞ്ഞു, ചുവരുകളിൽ ട്രാൻസ്േഫാർമറും വയറുകളും പരസ്യങ്ങളും പേറിക്കിടന്ന എൽ.െഎ.സി യുടെ മതിലിൽ നിറയെ തെരുവി​െൻറ കഥ വിരിയുകയാണ്. കോഴിക്കോട്ടുകാരുടെ അഹങ്കാരമായ എസ്.കെ. പൊെറ്റക്കാട്ടി​െൻറ ഒരു തെരുവി​െൻറ കഥയിലെ കഥാപാത്രങ്ങളെയാണ് ചുവരിൽ തീർക്കുന്നത്. ഗുരുവായൂർ ദേവസ്വത്തിന് കീഴിലുള്ള ചുവർചിത്ര പഠനകേന്ദ്രം പ്രിൻസിപ്പൽ പൊന്നാനിക്കാരൻ കെ.വി. കൃഷ്ണകുമാറി​െൻറ നേതൃത്വത്തിലുള്ള സംഘമാണ് ഇത് തയാറാക്കുന്നത്. തെരുവിനെപ്പറ്റി പൊെറ്റക്കാട്ട് എഴുതിയ കുറിപ്പ് അതേ കൈപ്പടയിൽ സിമൻറിൽ ചുവരിൽ അവതരിപ്പിച്ചിട്ടുണ്ട്. മിഠായി തെരുവിലെ പഴയ മോഡേൺ ഇംഗ്ലീഷ് മരുന്ന് ഷാപ്പും തെരുവിലെ കഥാപാത്രങ്ങളും ഒരുങ്ങിക്കഴിഞ്ഞു. മൊത്തം 15 പാനലുകളുള്ള ചുവർച്ചിത്രം ഉദ്ഘാടനത്തിന് മുമ്പുതന്നെ പൂർത്തിയാക്കാൻ രാപ്പകൽ അധ്വാനിക്കുകയാണ് കലാകാരന്മാർ. ചിത്രങ്ങൾക്ക് മുന്നിൽ മരങ്ങൾക്ക് ചുറ്റും ഇരിക്കാൻ ഗ്രാനൈറ്റ് പാളികളും പാകിക്കഴിഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.