അറബിക് ദിനാചരണം ഇന്ന്

കൊടുവള്ളി: കേരള അറബിക് ടീച്ചേഴ്സ് ഫെഡറേഷൻ സംസ്ഥാന കമ്മിറ്റി സംഘടിപ്പിക്കുന്ന അന്താരാഷ്ട്ര അറബിക് ദിനാചരണം തിങ്കളാഴ്ച ചേന്ദമംഗലൂർ സുന്നിയ്യ അറബിക് കോളജിൽ നടക്കും. രാവിലെ 10ന് മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി ഉദ്ഘാടനം ചെയ്യും. ജോർജ് എം. തോമസ് എം.എൽ.എ അധ്യക്ഷത വഹിക്കും. 11.30ന് നടക്കുന്ന അറബിക് സെമിനാർ കാലിക്കറ്റ് സർവകലാശാല വൈസ് ചാൻസിലർ ഡോ. കെ. മുഹമ്മദ് ബഷീർ ഉദ്ഘാടനം ചെയ്യും. കെ. മോയിൻകുട്ടി മാസ്റ്റർ വിഷയമവതരിപ്പിക്കും. ഡോ. ഹുസ്സയിൻ മടവൂർ, എൻ.എ.എം. അബ്ദുൽ ഖാദർ, ഡോ. ഷഹീദ് റമദാൻ, ഒ. അബ്ദുല്ല എന്നിവർ ചർച്ചയിൽ പങ്കെടുക്കും. മീലാദ് റാലി കൊടുവള്ളി: കേരള മുസ്ലിം ജമാഅത്ത് കൊടുവള്ളി സോൺ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ മീലാദ് റാലി നടത്തി. സോൺ ഭാരവാഹികളായ സി.എം. യൂസുഫ് സഖാഫി, സി. അബ്ദു ലതീഫ് ഫൈസി, വി.പി. അബൂബക്കർകുട്ടി ബാഖവി, കെ. മുഹമ്മദ് സഅദി, ഉമർ സഖാഫി മങ്ങാട്, കെ. മുഹമ്മദ് മദനി, ടി.പി. ഹുസൈൻ ഹാജി കരുവമ്പൊയിൽ തുടങ്ങിയവർ നേതൃത്വം നൽകി. ജാഫർ സഖാഫി തെച്ച്യാട് പ്രഭാഷണം നടത്തി. കെ. സഅദുദീൻ സഖാഫി സ്വാഗതവും വി.പി. അലി ഫൈസി നന്ദിയും പറഞ്ഞു. വിവാഹം കൊടുവള്ളി: മാനിപുരം ഒതയമംഗലത്ത് ടി.പി. യൂസുഫി​െൻറ മകൾ ഫാത്തിമ ഫിദയും, മാനിപുരം പരപ്പിൽ പി. മൂസയുടെ മകൻ പി. റാഷിദും വിവാഹിതരായി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.