മതനിരപേക്ഷ വിദ്യാഭ്യാസം സംരക്ഷിക്കണം - എം.ബി. രാജേഷ് എം.പി പന്തീരാങ്കാവ്: മതനിരപേക്ഷതയും ജനാധിപത്യവും നിലനിർത്താൻ മതനിരപേക്ഷ വിദ്യാഭ്യാസം സംരക്ഷിക്കണമെന്ന് എം.ബി. രാജേഷ് എം.പി ആവശ്യപ്പെട്ടു. കേരള സ്കൂൾ ടീച്ചേഴ്സ് അസോസിയേഷൻ (കെ.എസ്.ടി.എ) ജില്ല സമ്മേളനം പന്തീരാങ്കാവിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പൊതുവിദ്യാഭ്യാസമെന്നത് ഒരുമയും സമത്വവും പഠിപ്പിക്കുന്നവയാണ്. സർഗാത്മക ആവിഷ്കാരങ്ങളെ മുമ്പെങ്ങുമില്ലാത്തവിധം ഭയപ്പെടുന്ന ഭരണകൂടമാണ് ഇന്ത്യ ഭരിക്കുന്നത്. ഭക്ഷണത്തിെൻറയും വേഷത്തിെൻറയും ജാതിയുെടയും പേരിൽ വേർതിരിവുകൾ സൃഷ്ടിക്കുന്നവർക്കെതിരെ പ്രതിരോധമൊരുക്കാൻ അധ്യാപകസമൂഹം മുന്നോട്ടുവരണമെന്ന് അദ്ദേഹം പറഞ്ഞു. ജില്ലാ പ്രസിഡൻറ് ആർ.വി. അബ്ദുല്ല അധ്യക്ഷത വഹിച്ചു. കെ.എം. ചന്ദ്രൻ മാസ്റ്റർ അനുസ്മരണ ചിത്രരചനവിജയികൾക്ക് ജില്ല പഞ്ചായത്ത് പ്രസിഡണ്ട് ബാബു പറശ്ശേരി സമ്മാനദാനം നടത്തി. സംസ്ഥാന ജനറൽ സെക്രട്ടറി കെ.സി. ഹരികൃഷണൻ, കെ.സി. അലി ഇഖ്ബാൽ, എം. മുരളീധരൻ, പി.കെ. സതീഷ്, പി.വി. രഘുനാഥ്, വി.പി. കാർത്യായനി, വി.പി. ഇന്ദിര, സി. ശിവദാസൻ എന്നിവർ സംസാരിച്ചു. വി.പി. രാജീവൻ രക്തസാക്ഷി പ്രമേയവും ടി.കെ. അരവിന്ദൻ അനുശോചനപ്രമേയവും അവതരിപ്പിച്ചു. സി.പി. മുസഫർ അഹമ്മദ് സ്വാഗതവും വി. രാജഗോപാൽ നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.