വോളി: കോളജ് ഓഫ് ഖുർആൻ കുറ്റ്യാടി ജേതാക്കൾ

കുറ്റ്യാടി: ഇസ്ലാമിക് ഹയർ എജുക്കേഷൻ ബോർഡ് കുറ്റ്യാടി ഐഡിയൽ പബ്ലിക് സ്കൂൾ ഇൻഡോർ സ്റ്റേഡിയത്തിൽ നടത്തിയ സംസ്ഥാന ഇൻറർ കൊളീജിയറ്റ് വോളിബാൾ ടൂർണമ​െൻറിൽ കുറ്റ്യാടി കോളജ് ഓഫ് ഖുർആൻ ജേതാക്കളായി. തളിക്കുളം ഇസ്ലാമിയ കോളജാണ് റണ്ണേഴ്സ്അപ്. മികച്ച കളിക്കാരനായി കോളജ് ഓഫ് ഖുർആനിലെ ആദിലിനെയും സെറ്ററായി ജിയാദിനെയും അറ്റാക്കറായി തളിക്കുളം ഇസ്ലാമിയ കോളജിലെ സാദിഖിനെയും തിരഞ്ഞെടുത്തു. കേരളത്തിലെ പ്രമുഖ ഇസ്ലാമിയ കോളജുകൾ മത്സരത്തിൽ പങ്കെടുത്തു. മജ്ലിസ് ബോർഡ് ഡയറക്ടർ കെ.പി. കമാലുദ്ദീൻ, അബ്ദുൽ അസീസ് ഉമരി, ഒ.കെ. ഫാരിസ്, ബഷീർ, കെ. ലിർഷാദ് എന്നിവർ സമ്മാനദാനം നടത്തി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.