കോഴിക്കോട്: ഓഖി ദുരന്തത്തിൽ മരിച്ചവരുടെ മൃതദേഹങ്ങൾ പോസ്റ്റ്മോർട്ടം ചെയ്യുന്നതും ഡി.എൻ.എ സാമ്പിളുകൾ ശേഖരിക്കുന്നതുമുൾെപ്പടെയുള്ള നടപടികൾ ദ്രുതഗതിയിൽ തുടരും. ജില്ല കലക്ടർ യു.വി. ജോസിെൻറ അധ്യക്ഷതയിൽ ചേർന്ന ദുരന്തനിവാരണ അതോറിറ്റി യോഗത്തിലാണ് തീരുമാനം. തുടർ നടപടികൾ വേഗത്തിൽ പുരോഗമിക്കുന്നതായി ആരോഗ്യവകുപ്പ് അധികൃതർ യോഗത്തിൽ വ്യക്തമാക്കി. 19 മൃതദേഹങ്ങളാണ് മൂന്നുദിവസങ്ങളായി ലഭിച്ചത്. 17 മൃതദേഹങ്ങളുടെ പോസ്റ്റ്മോർട്ടം പൂർത്തിയായി. മൃതദേഹം തിരിച്ചറിയാനായി ശേഖരിക്കുന്ന ഡി.എൻ.എ സാമ്പിളുകൾ തിരുവനന്തപുരം രാജീവ് ഗാന്ധി ഇൻസ്റ്റിറ്റ്യൂട്ടിലേക്ക് അയക്കാനുള്ള നടപടിയും സ്വീകരിച്ചിട്ടുണ്ട്. മെഡിക്കൽ കോളജ് ആശുപത്രി മോർച്ചറിയിൽ 25 മൃതദേഹങ്ങൾ സൂക്ഷിക്കാനുള്ള സൗകര്യമാണുള്ളത്. ആവശ്യമെങ്കിൽ ബീച്ച് ആശുപത്രി, വടകര താലൂക്ക് ആശുപത്രി, കൊയിലാണ്ടി താലൂക്ക് ആശുപത്രി, തിരൂർ ജില്ല ആശുപത്രി, തിരൂരങ്ങാടി താലൂക്കാശുപത്രി എന്നിവിടങ്ങളിലെ മോർച്ചറി സൗകര്യങ്ങൾ ഉപയോഗപ്പെടുത്തുന്നതിനും തീരുമാനമായി. മെഡിക്കൽ കോളജ് ആശുപത്രിയിലേക്കും ഫിഷറീസ് കോസ്റ്റ് ഗാർഡ് അധികൃതർക്കും മൃതദേഹങ്ങൾ പ്രാഥമികമായി സൂക്ഷിക്കുന്നതിനാവശ്യമായ ബോഡി ബാഗുകൾ, ദുരന്തനിവാരണ അതോറിറ്റി വാങ്ങി നൽകും. മെഡിക്കൽ കോളജിലേക്ക് 10 സ്ട്രച്ചറുകളും അനുവദിക്കും. കടലിലെ തിരച്ചിൽ തുടരുന്നതിനും യോഗം തീരുമാനിച്ചു. ജില്ല പൊലീസ് മേധാവി കാളിരാജ് മഹേഷ് കുമാർ, സബ് കലക്ടർ വി. വിഘ്നേശ്വരി, ഡെപ്യൂട്ടി കലക്ടർ പി.പി. കൃഷ്ണൻ കുട്ടി, ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടർ മറിയം ഹസീന, ഡി.എം.ഒ ഡോ. വി. ജയശ്രീ, കടലോര സമിതി പ്രതിനിധി കരിച്ചാലി േപ്രമൻ തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു. കടലിലൊഴുകി മൃതദേഹങ്ങൾ; തെരച്ചിൽ കാര്യക്ഷമമല്ലെന്ന് ആക്ഷേപം കോഴിക്കോട്/ ബേപ്പൂർ: ഓഖി ദുരന്തത്തിനിരയായവരുടെ മൃതദേഹങ്ങൾ കടലിൽ അങ്ങിങ്ങ് ഒഴുകി നടക്കുന്നതായി വിവരം. വ്യാഴാഴ്ച രണ്ടുപേരെ കണ്ടെടുത്തതിനു പുറമെയാണ് മത്സ്യബന്ധനത്തിനു പോയവർ ഇക്കാര്യം അധികൃതരെ അറിയിച്ചത്. പുതിയാപ്പ ഹാർബറിൽ നിന്നും 18 നോട്ടിക്കൽ മൈൽ അകലെയായും തിക്കോടി വെള്ളയാങ്കല്ലിന് സമീപം 24 നോട്ടിക്കൽ മൈൽ പടിഞ്ഞാറു മാറിയും കടലിൽ ഓരോ മൃതദേഹങ്ങളുണ്ടെന്നാണ് മത്സ്യത്തൊഴിലാളികൾ നൽകിയ സൂചന. വ്യാഴാഴ്ച രാവിലെ ആറോളം മൃതദേഹങ്ങൾ പലയിടത്തായി കണ്ടെന്ന് പ്രചരണമുണ്ടായിരുന്നു. മൃതദേഹങ്ങൾ കടലില്‍ ഒഴുകി നടക്കുമ്പോഴും തെരച്ചില്‍ കാര്യക്ഷമമല്ലെന്ന് പരക്കെ ആക്ഷേപമുണ്ട്. മത്സ്യത്തൊഴിലാളികള്‍ വിവരം നല്‍കുമ്പോള്‍ മാത്രമാണ് അധികൃതര്‍ തെരച്ചിലിന് ഇറങ്ങുന്നതെന്നാണ് ഇവരുടെ പരാതി. ആധുനിക സൗകര്യങ്ങള്‍ കോസ്റ്റല്‍ പോലീസിനും ഫിഷറീസ് വകുപ്പിനും നല്‍കണമെന്ന ആവശ്യമാണ് മത്സ്യത്തൊഴിലാളികള്‍ ഉന്നയിക്കുന്നത്. കപ്പൽ ഉപയോഗിച്ചുള്ള കോസ്റ്റ് ഗാർഡിെൻറ തെരച്ചിലാണ് അല്‍പ്പമെങ്കിലും ആശ്വാസമാകുന്നത്. ഫിഷറീസ് വകുപ്പിന് ആകെയുള്ളത് വാടക ബോട്ടാണ്. മത്സ്യബന്ധനത്തിനു പോവുന്ന തൊഴിലാളികൾ കൈ െമയ് മറന്ന് പ്രവർത്തിക്കുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.