കോഴിക്കോട്: കാലിക്കറ്റ് സർവകലാശാല ഇൻറർസോൺ ക്രിക്കറ്റിൽ തുടർച്ചയായി ഏഴാം തവണയും തൃശൂർ കേരള വർമ കോളജിന് കിരീടം. നാട്ടുകാരായ സെൻറ് തോമസ് കോളജിനെ 71 റൺസിന് തകർത്താണ് കേരള വർമ ജേതാക്കളായത്. എൻ.െഎ.ടി ഗ്രൗണ്ടിൽ നടന്ന ഫൈനലിൽ ആദ്യം ബാറ്റ് ചെയ്ത കേരള വർമ നിശ്ചിത 45 ഒാവറിൽ ഏഴ് വിക്കറ്റ് നഷ്ടത്തിൽ 200 റൺസ് നേടി. മറുപടി ബാറ്റിങ്ങിനിറങ്ങിയ സെൻറ് തോമസ് 42.5 ഒാവറിൽ 129 റൺസിന് എല്ലാവരും പുറത്തായി. കേരള വർമക്ക് വേണ്ടി ക്യാപ്റ്റൻ കെ.കെ. രജീഷ് പുറത്താകാതെ 59 റൺസ് നേടി. സി.എസ്. നിതിൻ 45 റൺസെടുത്തു. സെൻറ് തോമസിെൻറ റെതിക് രണ്ട് വിക്കറ്റ് വീഴ്ത്തി. 201 റൺസ് ലക്ഷ്യം പിന്തുടർന്ന സെൻറ് തോമസിനായി അമൽേദവ് (22) ടോപ് സ്കോററായി. ജോഫിൻ ജോസ്, നിപുൺ ബാബു, അബീഷ് എന്നിവർ മൂന്നു വീതം വിക്കറ്റ് വീഴ്ത്തി. കേരള വർമയുടെ രജീഷാണ് മാൻ ഒാഫ് ദ മാച്ച്. മികച്ച ബാറ്റ്സ്മാനായി കേരള വർമയുെട ഇ.ആർ. ശ്രീരാജും ആൾറൗണ്ടറായി ജോഫിൻ ജോസും ബൗളറായി നിപുൺ ബാബുവും തെരഞ്ഞെടുക്കപ്പെട്ടു. പാലക്കാട് ഗവ. വിക്ടോറിയ കോളജിനെ ഏഴ് വിക്കറ്റിന് തോൽപിച്ച ദേവഗിരി സെൻറ് ജോസഫ്സ് കോളജിനാണ് മൂന്നാം സ്ഥാനം. സർവകലാശാല കായികവിദ്യാഭ്യാസ വിഭാഗം ഡയറക്ടർ േഡാ. വി.പി. സക്കീർ ഹുസൈൻ ട്രോഫികൾ വിതരണം ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.