നാടെങ്ങും ഊർജസംരക്ഷണ ദിനാചരണം

കോഴിക്കോട്:- ശാസ്ത്രവേദി ജില്ലകമ്മിറ്റിയും എനർജി മാനേജ്മ​െൻറ് സ​െൻറർ- കേരളയും സ​െൻറർ ഫോർ എൻവയൺമ​െൻറ് ആൻഡ് െഡവലപ്െമൻറും ചേർന്ന് ദേശീയ ഊർജസംരക്ഷണ ദിനാചരണത്തി​െൻറ ഭാഗമായി ബേപ്പൂരിൽ സന്ദേശറാലി സംഘടിപ്പിച്ചു. കോർപറേഷൻ കൗൺസിലർ എൻ. സതീഷ്കുമാർ ഉദ്ഘാടനം ചെയ്തു. ബേപ്പൂർ ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ നടന്ന ചടങ്ങിൽ പി.ടി.എ പ്രസിഡൻറ് രാജീവൻ മാടായി അധ്യക്ഷത വഹിച്ചു. പ്രധാനാധ്യാപകൻ മൂസക്കോയ പാലത്തിങ്കൽ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. വി. അബ്ബാസ്, ശാസ്ത്രവേദി ജില്ല പ്രസിഡൻറ് പി.ഐ. അജയൻ, മുരളി ബേപ്പൂർ, പി.പി. രാജേഷ്, കെ.കെ. സുരേന്ദ്രൻ, വി.പി. വിപിൻ, അഷ്റഫ് ചേലാട്ട് എന്നിവർ സംസാരിച്ചു. വി.ആർ. സ്മിത, ലിനുമോഹൻ, വി.പി. വിപിൻ എന്നിവർ റാലിക്ക് നേതൃത്വം നൽകി. സംസ്ഥാന എനർജി മാനേജ്മ​െൻറ് സ​െൻററും റഹ്മാനിയ വൊക്കേഷനൽ എച്ച്.എസ്.എസ് നാഷനൽ സർവിസ് സ്കീമും കാളാണ്ടിതാഴം ദർശനം സാംസ്കാരികവേദിയും ചേർന്ന് ദേശീയ ഊർജസംരക്ഷണദിനറാലി സംഘടിപ്പിച്ചു. മെഡിക്കൽ കോളജ് ജങ്ഷനിൽ നിന്ന് റഹ്മാനിയ വി.എച്ച്.എസ്.എസിലേക്ക് നടത്തിയ റാലി െഡപ്യൂട്ടി മേയർ മീരാദർശക് ഫ്ലാഗ് ഓഫ് ചെയ്തു. വാർഡ് കൗൺസിലർ എം.എം. പത്മാവതി അധ്യക്ഷത വഹിച്ചു. റഹ്മാനിയ വി.എച്ച്.എസ്.എസ് പ്രിൻസിപ്പൽ കെ.പി. ആഷിക് പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. കൗൺസിലർമാരായ ഷെറീന വിജയൻ, പി.കെ. ശാലിനി, എൻ.എസ്.എസ്. േപ്രാഗ്രാം ഓഫിസർ എം.ടി. അബ്ദുൽ മജീദ്, ദർശനം പ്രസിഡൻറ് കെ.കെ. സഹീർ, എം.കെ. സജീവ്കുമാർ, സി.പി. കോയ, പി. രമേഷ് ബാബു, ദ്വിബു ചന്ദ്രൻ, കുര്യൻ ജേക്കബ്, ടി.കെ. സുനിൽ കുമാർ എന്നിവർ നേതൃത്വം നൽകി. എനർജി മാനേജ്മ​െൻറ് സ​െൻറർ ജില്ല കോഒാഡിനേറ്റർ ഡോ.എൻ. സിജേഷ് സ്വാഗതവും ദർശനം ഗ്രന്ഥാലയം ജോ.സെക്രട്ടറി കെ.കെ. സുകുമാരൻ നന്ദിയും പറഞ്ഞു. തുടർന്ന് സ്കൂൾ ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങ് പുരുഷൻ കടലുണ്ടി എം.എൽ.എ ഉദ്ഘാടനം ചെയ്തു. പ്രഫ. കെ പാപ്പൂട്ടി മുഖ്യപ്രഭാഷണം നടത്തി. പ്രിൻസിപ്പൽ കെ.പി. ആഷിക് അധ്യക്ഷത വഹിച്ചു. പരിസ്ഥിതി സംരക്ഷണസമിതിയുടെ ഊർജസംരക്ഷണ പരിപാടിയിൽ ചെയർമാൻ എ. ശ്രീവത്സൻ അധ്യക്ഷത വഹിച്ചു. കെ.വി. ഗോപീകൃഷ്ണൻ, വി.എം. മാത്യു, ചമ്പയിൽ ബാബുരാജ്, ടി.ടി. ആയിഷ, സി.പി.ജി. രാജഗോപാൽ എന്നിവർ സംസാരിച്ചു. പി.കെ. ശശിധരൻ സ്വാഗതവും സി.വി. രാധാകൃഷ്ണൻ നന്ദിയും പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.