മുസ്​ലിംസമുദായം വിദ്യാഭ്യാസത്തിന്​ പ്രാധാന്യം നൽകണം ^ന്യൂനപക്ഷ കമീഷൻ ചെയർമാൻ

മുസ്ലിംസമുദായം വിദ്യാഭ്യാസത്തിന് പ്രാധാന്യം നൽകണം -ന്യൂനപക്ഷ കമീഷൻ ചെയർമാൻ കോഴിക്കോട്: മുസ്ലിം സമുദായം പുരോഗതി കൈവരിക്കണമെങ്കിൽ വിദ്യാഭ്യാസത്തിന് പ്രാധാന്യം നൽകണമെന്ന് സംസ്ഥാന ന്യൂനപക്ഷ കമീഷൻ ചെയർമാൻ പി.കെ. ഹനീഫ. സമുദായം വിദ്യാഭ്യാസകാര്യത്തിൽ പിന്നിലാണെന്നും ന്യൂനപക്ഷ കമീഷൻ സംഘടിപ്പിച്ച ഏകദിന സെമിനാറിൽ അദ്ദേഹം പറഞ്ഞു. ഉന്നതവിദ്യാഭ്യാസത്തിലൂടെ മാന്യമായ ജോലി സ്വന്തമാക്കാൻ ശ്രമിക്കണം. ഭരണഘടന ഉറപ്പുതരുന്ന ന്യൂനപക്ഷ അവകാശങ്ങൾ തിരിച്ചറിയാൻ വിദ്യാഭ്യാസം അത്യാവശ്യമാണ്. സാമൂഹിക, സാമ്പത്തിക, രാഷ്ട്രീയമേഖലകളിൽ സമുദായത്തി​െൻറ കഴിവുയർത്തണമെന്നും ചെയർമാൻ അഭിപ്രായപ്പെട്ടു. ന്യൂനപക്ഷ കമീഷൻ അംഗം ടി.വി. മുഹമ്മദ് ഫൈസൽ അധ്യക്ഷത വഹിച്ചു. ഉമ്മർ ഫൈസി മുക്കം ആമുഖപ്രഭാഷണം നടത്തി. എസ്.വൈ.എസ് ജില്ലസെക്രട്ടറി നാസർ ഫൈസി കൂടത്തായി, ജമാഅത്തെ ഇസ്ലാമി ജില്ല സെക്രട്ടറി ഫൈസൽ പൈങ്ങോട്ടായി, കെ.എൻ.എം ജില്ല സെക്രട്ടറി സി. മരക്കാർകുട്ടി, വിസ്ഡം ഗ്ലോബൽ ജില്ലസെക്രട്ടറി ഉമ്മർ അത്തോളി, എം.ഇ.എസ് ജില്ലസെക്രട്ടറി പി.കെ. അബ്ദുൽ ലത്തീഫ്, എം.എസ്.എസ് ജില്ലസെക്രട്ടറി ആർ.പി. അഷ്റഫ്, മെക്ക ജില്ലസെക്രട്ടറി കെ. ബഷീർ, ഹക്കീം പി.പി. ഹംസക്കോയ, യാക്കൂബ് ഫൈസി െകാടിയത്തൂർ തുടങ്ങിയവർ സംസാരിച്ചു. സ്വാഗതസംഘം കൺവീനർ പ്രഫ. എ.കെ അബ്ദുൽ ഹമീദ് സ്വാഗതവും ന്യൂനപക്ഷ കമീഷൻ റജിസ്ട്രാർ വി.ജി. മിനിമോൾ നന്ദിയും പറഞ്ഞു. ഉദ്ഘാടനചടങ്ങിന് ശേഷം നടന്ന സെമിനാറിൽ ന്യൂനപക്ഷ കമീഷൻ ചെയർമാൻ പി.െക. ഹനീഫ, അംഗം ടി.വി. മുഹമ്മദ് ൈഫെസൽ, സെക്ഷൻ ഒാഫിസർ എ. അഷ്റഫ് എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.