മലയോരത്ത് ലഹരി പിടിമുറുക്കുന്നു

പേരാമ്പ്ര: ചക്കിട്ടപാറ ഉൾപ്പെടെയുള്ള മലയോര മേഖലയിൽ അനധികൃത മദ്യവിൽപനയും ഉപയോഗവും വ്യാപകമാവുന്നു. മേഖലകളിൽ കഞ്ചാവ് അടക്കമുള്ള ലഹരി വസ്തുക്കളുടെ വിപണനവും ഉപയോഗവും ക്രമാതീതമായി വർധിച്ചിട്ടുണ്ട്. സ്ത്രീകൾക്കും കൂട്ടികൾക്കും സമാധാനത്തോടെ വഴി നടക്കാൻപോലും കഴിയാത്ത അവസ്ഥയുമുണ്ട്. പൊലീസിനു നേർക്കുപോലും മദ്യപർ തട്ടിക്കയറുന്ന അവസ്ഥയുണ്ട്. കുട്ടികളെ വലയിലാക്കി ലഹരിക്കടിമകളാക്കുന്ന സംഘവും മേഖലയിൽ വിലസുന്നതായി ആക്ഷേപമുണ്ട്. ഇതിനെതിരെ പോരാടുവാൻ പെരുവണ്ണാമൂഴി ജനമൈത്രി പൊലീസി​െൻറ നേതൃത്വത്തിൽ കർമ പരിപാടികൾക്കു രൂപം നൽകിയിട്ടുണ്ട്. 'ലഹരിക്കെതിരെ നമുക്കു ഒന്നിച്ചു കൈ കോർക്കാം' എന്ന സന്ദേശമുയർത്തി വെള്ളിയാഴ്ച മൂന്നു മണിക്ക് ചക്കിട്ടപാറ പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളിൽ ബഹുജന കൺവെൻഷൻ നടത്തും. രാഷ്ട്രീയ കക്ഷികളും ജനപ്രതിനിധികളും വിവിധ സംഘടനാ പ്രതിനിധികളും, വ്യാപാരികളും യോഗത്തിൽ സംബന്ധിക്കും. 'വരം-2017' കഥാപുരസ്‌കാരം രാസിത്ത് അശോകന് പേരാമ്പ്ര: തിരൂർ ജില്ല ആശുപത്രിയും തുഞ്ചത്ത് എഴുത്തച്ഛൻ മലയാളം സർവകലാശാലയും സംയുക്തമായി സംഘടിപ്പിക്കുന്ന 'വരം-2017' കഥാപുരസ്‌കാരം യുവ എഴുത്തുകാരൻ രാസിത്ത് അശോകന്. 'മൊയ്സാമീദാസ്' എന്ന ചെറുകഥയാണ് പുരസ്‌കാരത്തിന് അർഹമായത്. 350 ഓളം ചെറുകഥകളിൽനിന്നാണ് ഇൗ കഥ തെരഞ്ഞെടുത്തത്. മലയാളം സർവകലാശാലയിൽ നടന്ന പരിപാടിയിൽ കേരള സാഹിത്യ അക്കാദമി പ്രസിഡൻറ് വൈശാഖൻ പുരസ്കാരവും പ്രശസ്തിപത്രവും കൈമാറി. മാരകരോഗം ബാധിച്ച് തളർന്ന രാസിത്ത് സാഹിത്യ രചനകളിലൂടെയാണ് ജീവിതത്തിലേക്ക് തിരിച്ചു വന്നത്. കുറ്റ്യാടിക്കടുത്ത് മുണ്ടക്കുറ്റിയിലെ നെല്ലോളി രാസിത്തി​െൻറ അനുഭവകഥയായ 'നന്ദി ഗില്ലൻ ബാരി സിൻഡ്രോമിനാണ്' 2015-16 ലെ ഏറ്റവും നല്ല മലയാളസാഹിത്യ രചനക്കുള്ള സാമൂഹികക്ഷേമ വകുപ്പി​െൻറ സംസ്ഥാന അവാർഡ് ലഭിച്ചത്. കൃതിയുടെ പതിനാറാം പതിപ്പി​െൻറ പ്രകാശനത്തി​െൻറ തയാറെടുപ്പിലാണ് സുഹൃത്തുക്കൾ.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.