നടുവണ്ണൂർ: നാടകത്തെ നെഞ്ചോടു ചേർത്ത് കൂട്ടാലിട. കൂട്ടാലിട ചെന്തമരി ആർട്സ് ആൻഡ് കൾചറൽ സെൻററിെൻറ ആഭിമുഖ്യത്തിൽ അഖില കേരള പ്രഫഷനൽ നാടക മത്സരത്തിെൻറ ഭാഗമായി നടക്കുന്ന നാടക പ്രദർശനങ്ങളിൽ കാണികളുടെ നിറസാന്നിധ്യം. മന്ത്രി ടി.പി. രാമകൃഷ്ണൻ ഉദ്ഘാടനം ചെയ്ത പരിപാടിയിൽ കേരളത്തിലെ അറിയപ്പെടുന്ന നാടക ട്രൂപ്പുകളുടെ നാടകങ്ങളാണ് അരങ്ങേറുന്നത്. തിരുവനന്തപുരം സോപാനത്തിെൻറ 'സഹയാത്രികെൻറ ഡയറിക്കുറിപ്പ്', തിരുവനന്തപുരം സൗപർണികയുടെ 'നിർഭയ', വടകര കാഴ്ച കമ്യൂണിക്കേഷെൻറ 'എം.ടിയും ഞാനും', തിരുവനന്തപുരം സംഘ കേളിയുടെ 'ഒരു നാഴി മണ്ണ്' എന്നിവ നിറഞ്ഞ സദസ്സിലാണ് പ്രദർശനം നടന്നത്. കുട്ടികളും സ്ത്രീകളുമടക്കം നിരവധി നാടക സ്നേഹികളാണ് കൂട്ടാലിടയിൽ എത്തുന്നത്. പരിപാടിയുടെ ഭാഗമായി 'പാട്ടിെൻറ കൂട്ടുകാർ' എന്ന പരിപാടി സംഘടിപ്പിച്ചു. ടി.കെ. ശ്രീധരൻ ഉദ്ഘാടനം ചെയ്തു. പി.കെ. പ്രഭിലേഷ് അധ്യക്ഷത വഹിച്ചു. അനൈന ഗിരീഷ്, പ്രസന്ന സഹദേവൻ കോഴിക്കോട്, രജിഷ്മ എന്നിവർ ഗാനങ്ങൾ ആലപിച്ചു. ടി. സരുൺ സ്വാഗതവും പി.കെ. ജിതേഷ് നന്ദിയും പറഞ്ഞു. നാടകപ്രവർത്തകരായ എം.കെ. രവിവർമ, മുഹമ്മദ് പേരാമ്പ്ര എന്നിവരെ അനുമോദിച്ചു. അഖില കേരള പ്രഫഷനൽ നാടക മത്സരത്തിെൻറ വേദിയിൽ നടന്ന അനുമോദനം സി.പി. നാരായണൻ എം.പി ഉദ്ഘാടനം ചെയ്തു. സുമേഷ് മൂലാട് അധ്യക്ഷത വഹിച്ചു. ടി.കെ. ശ്രീധരൻ, ടി.കെ. രഗിൻ ലാൽ എന്നിവർ സംസാരിച്ചു. കോഴിക്കോട് സങ്കീർത്തനയുടെ 'അരങ്ങിലെ അനാർക്കലി' വെള്ളിയാഴ്ചയും 16 ന് അങ്കമാലി അക്ഷയയുടെ 'ആഴം' എന്നീ നാടകങ്ങളും അരങ്ങിലെത്തും.17 ന് ആറിന് സമാപന സമ്മേളനവും അവാർഡ് നൈറ്റും മന്ത്രി എ.കെ. ബാലൻ ഉദ്ഘാടനം ചെയ്യും. നടുവണ്ണൂരിൽ മൂന്നു പേർക്ക് തെരുവു നായുടെ കടിയേറ്റു; നായയെ തല്ലിക്കൊന്നു നടുവണ്ണൂർ: പ്രദേശത്ത് തെരുവുനായുടെ വിളയാട്ടം. മൂന്നു പേർക്ക് കടിയേറ്റു. വിഷ്ണോത്ത് ചന്തുക്കുട്ടി (62), നാറാണത്ത് ഇമ്പിച്ചി മമ്മു (50), കീഴേരി അശ്വതി (25) എന്നിവർക്കാണ് കടിയേറ്റത്. വ്യാഴാഴ്ച വൈകീട്ടാണ് സംഭവം. ജവാൻ ഷൈജു സ്മാരക ബസ് സ്റ്റോപ്പിനടുത്ത് രണ്ടു പേരെ കടിച്ചതിനു ശേഷം തൊട്ടടുത്ത കല്യാണപ്പുരയിൽ കയറിയ നായ അശ്വതിയെ കടിക്കുകയായിരുന്നു. വെള്ളോട്ട് മുതൽ മേക്കോത്ത് കയറ്റം വരെ സഞ്ചരിച്ച നായ അപ്രതീക്ഷിതമായി ആളുകളെ കടിക്കുകയായിരുന്നു. മൂന്നു പേരെയും കോഴിക്കോട് ഗവ. മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു. നായയെ നാട്ടുകാർ തല്ലിക്കൊന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.