വിശ്വകർമ വർക്കേഴ്സ് ഫെഡറേഷൻ ജില്ല സമ്മേളനം

കൊയിലാണ്ടി: വിശ്വകർമ വർക്കേഴ്സ് ഫെഡറേഷൻ ജില്ല കൺവെൻഷൻ ഡിസംബർ 17ന് കൊയിലാണ്ടിയിൽ നടക്കുമെന്ന് സംഘാടകർ അറിയിച്ചു. രാവിലെ 10ന് സംസ്ഥാന ജനറൽ സെക്രട്ടറി കെ. സുരേഷ് ബാബു ഉദ്ഘാടനം ചെയ്യും. പരമ്പരാഗത തൊഴിൽ മേഖല നിലനിൽപിനായി പോരടിക്കുകയാണെന്നും സർക്കാർ തികഞ്ഞ അവഗണനയാണ് കാണിക്കുന്നതെന്നും ഭാരവാഹികൾ പറഞ്ഞു. ജില്ല പ്രസിഡൻറ് ഇ. സത്യനാഥൻ, സെക്രട്ടറി സി.കെ. രാജൻ, സുരേന്ദ്രൻ വള്ളിക്കാട്, വാസുദേവൻ മണ്ണൂർ എന്നിവർ വാർത്തസമ്മേളനത്തിൽ പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.