മാനന്തവാടി: ഒന്നരവയസ്സുള്ള കുട്ടിയുടെ തലയില്‍ കുടുങ്ങിയ അലൂമിനിയം കലം ഫയർഫോഴ്സെത്തി മുറിച്ചു മാറ്റി. വ്യാഴാഴ്ച വൈകുന്നേരം മൂന്നോടെയാണ് സംഭവം. എടവക ദ്വാരക പുലിക്കാട് അയനിമൂല കോളനിയിലെ മനീഷിെൻറ മകൾ ബിന്സിലിെൻറ തലയാണ് അലൂമിനിയം കലത്തിനുള്ളില്‍ കുടുങ്ങിയത്. വീട്ടുകാർ എത്ര ശ്രമിച്ചിട്ടും കലം ഉൗരിയെടുക്കാൻ കഴിയാത്തതിനാൽ ഉടൻ തന്നെ കുട്ടിയെ മാനന്തവാടി ഫയര്‍ സ്‌റ്റേഷനിലെത്തിച്ചു. പിന്നീട് ഉദ്യോഗസ്ഥര്‍ കട്ടര്‍ ഉപയോഗിച്ച് കലം മുറിച്ച് നീക്കി. കട്ടികൂടിയ അലൂമിനിയത്തിൽ നിർമിച്ച കലം, വാവിട്ട് കരയുന്ന കുട്ടിയെ ഭയപ്പെടുത്താതെയാണ് ശ്രമകരമായ ദൗത്യത്തിലൂടെ മുറിച്ച് നീക്കിയത്. ഫോട്ടോ Clt desk mail il - ഒന്നര വയസ്സുകാരിയുടെ തലയിൽ കുടുങ്ങിയ കലം പുറത്തെടുക്കാനുള്ള ശ്രമം
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.