കീഴൂർ ആറാട്ട്​ മഹോത്സവം

*വർണവിസ്മയം തീർക്കുന്ന പൂവെടി ഇന്ന് പയ്യോളി: വടക്കെ മലബാറിലെ പ്രസിദ്ധ ക്ഷേത്രമായ കീഴൂർ ശിവക്ഷേത്രത്തിലെ ആറാട്ട് മഹോത്സവം വെള്ളിയാഴ്ച നടക്കും. വിവിധ ചടങ്ങുകൾക്കുശേഷം പഞ്ചവാദ്യങ്ങളുടെയും ഗജവീരന്മാരുടെയും അകമ്പടിയോടെ ആറാട്ട് എഴുന്നള്ളത്ത് നടക്കും. ആറാട്ട് എഴുന്നള്ളത്ത് ഇലഞ്ഞികുളങ്ങര എത്തിച്ചേരുന്നതോടെ പിലാത്തറമേളം അരങ്ങേറും. തുടർന്ന്, കീഴൂർ ചൊവ്വവയലിൽ കരിമരുന്ന് പ്രയോഗം നടക്കും. എഴുന്നള്ളത്ത് പൂവെടിത്തറയിൽ എത്തിച്ചേരുന്നതോടെ മേളം, പഞ്ചവാദ്യം, കേളിക്കൈ, കൊമ്പുപറ്റ്, കുഴൽപറ്റ് എന്നിവ അരങ്ങേറും. തുടർന്ന്, ആകാശത്ത് വർണവിസ്മയം വിതറി പ്രസിദ്ധമായ കീഴൂർ പൂവെടി നടക്കും. പൂവെടി കാണാൻ നാടി​െൻറ നാനാഭാഗങ്ങളിൽനിന്നും ആയിരങ്ങൾ കീഴൂരിലെത്തും. എഴുന്നള്ളത്ത് കണ്ണംകുളത്ത് കുളിച്ചാറടിക്കൽ ചടങ്ങിനുശേഷം ക്ഷേത്രത്തിൽ തിരിച്ചെത്തുന്നതോടെ ആറാട്ട് ഉത്സവത്തിന് സമാപ്തിയാവും. ഉത്സവത്തോടനുബന്ധിച്ച് കീഴൂർ ചൊവ്വവയലിൽ വിവിധ പ്രദർശനങ്ങളും വിനോദപരിപാടികളും നടക്കും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.