ശാന്തിനഗർ ഓവുപാലം പുനർനിർമാണം തുടങ്ങി

*ഗതാഗതയോഗ്യമാകാൻ മാസത്തോളം കാത്തിരിക്കേണ്ടിവരും വേളം: ലോറി കടന്നുപോകവെ തകർന്നുവീണ ശാന്തിനഗറിലെ രയരോത്ത് പറമ്പത്ത്താഴ ഓവുപാലം പുനർനിർമാണം തുടങ്ങി. കഴിഞ്ഞയാഴ്ചയാണ് കണ്ണൂർഭാഗത്തുനിന്ന് ചെങ്കല്ല് കയറ്റിവന്ന ലോറി പാലം കടക്കവെ സ്ലാബ് തകർന്ന് ടയർ താഴ്ന്നുപോയത്. ഒമ്പത് മീറ്റർ വീതിയിലാണ് പുനർനിർമിക്കുന്നത്. പഴയ പാലത്തി​െൻറ പകുതി ഭാഗം പൊളിച്ച് വാർക്കാനും പകുതി ഭാഗത്തുകൂടി ഗതാഗതം അനുവദിക്കാനുമാണ് കരാറുകാർ തീരുമാനിച്ചിരുന്നത്. അതിനിടയിലാണ് പാലം തകരുന്നത്. ഇപ്പോൾ വലകെട്ട്-ശാന്തിനഗർ റൂട്ടിൽ പൂർണമായി ഗതാഗതം നിലച്ചിട്ടുണ്ട്. ഇരുചക്രവാഹനങ്ങൾപോലും മില്ലുമുക്ക് വഴി പോകണം. സ്ലാബ് വാർത്ത് ഗതാഗതയോഗ്യമാക്കാൻ 20 ദിവസം കഴിയണമെന്ന് കരാറുകാർ പറഞ്ഞു. ഇപ്പോൾ സൈഡ് ഭിത്തി കോൺക്രീറ്റ് ചെയ്യുന്ന പ്രവൃത്തിയാണ് നടക്കുന്നത്. എല്ലാംകൂടി കഴിഞ്ഞ് വാഹന ഓട്ടം തുടങ്ങാൻ ഒരു മാസത്തോളം വേണ്ടിവരുമത്രെ.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.