കൂട്ടുകാര​െൻറ സ്മരണക്കായി സ്മാര്‍ട്ട് ക്ലാസ്‌റൂം

നാദാപുരം: അകാലത്തില്‍ വിടപറഞ്ഞ ജാതിയേരി എം.എല്‍.പി സ്‌കൂള്‍ പൂർവ വിദ്യാര്‍ഥിയും പ്രദേശത്തെ സാമൂഹിക സാംസ്‌കാരിക രംഗത്തെ നിറസാന്നിധ്യവുമായിരുന്ന ആക്കൂപറമ്പത്ത് ഷൗക്കത്തി​െൻറ സ്മരണക്കായി പൂർവ വിദ്യാർഥി സംഘടന സ്‌കൂളിൽ സ്മാര്‍ട്ട് ക്ലാസ്‌റൂം ഒരുക്കി. ക്ലാസി​െൻറ ഉദ്ഘാടനം പാണക്കാട് മുനവ്വറലി ശിഹാബ് തങ്ങള്‍ നിര്‍വഹിച്ചു. അബ്ദുല്ല വയലോളി അധ്യക്ഷത വഹിച്ചു. ചെക്യാട് ഗ്രാമപഞ്ചായത്ത് വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയര്‍മാന്‍ അഹമ്മദ് കുറുവയില്‍, പി.ടി.എ പ്രസിഡൻറ് പി.കെ. അഹമ്മദ് ബാഖവി, വി.വി. മുഹമ്മദലി, മാനേജര്‍ എ.പി. ആലിക്കുട്ടി ഹാജി, പ്രധാനാധ്യാപകൻ വി.പി. ശശിധരൻ‍, സി.എച്ച്. മുഹമ്മദ് ഹാജി, സമദ് ജാതിയേരി, എം.ടി. മൂസ, ആലായി ഇസ്മാഇൗല്‍, ഇഖ്ബാല്‍ പൊയില്‍, ടി.ടി. ജുനൈദ്, എം.ടി. മുസ്തഫ, അഹമ്മദ് പനി ചിക്കൂല്‍, വി.പി. ആശിഖ്, പി.കെ. മുഹമ്മദ്, ഫൈസല്‍ കുനിയില്‍, എന്‍.എം. ഇബ്രാഹിം, താഹിറ ഖാലിദ്, ടി.കെ. കരിം എന്നിവര്‍ സംസാരിച്ചു. സി.കെ. ഖാലിദ് സ്വാഗതവും എ. റഹിം നന്ദിയും പറഞ്ഞു. പരിപാടികൾ ഇന്ന് കുറ്റ്യാടി സിറാജുൽഹുദാ കോംപ്ലക്സ്: മഹബ്ബ കോൺഫറൻസ് ഉദ്ഘാടനം, മുൻജില്ലാ ജഡ്ജ് എം.എ. നിസാർ -4.00 ദേവർകോവിൽ സൗത്ത് മസ്ജിദുതഖ്വ പരിസരം: പ്രഭാഷണം നൗഷാദ് ബാഖവി - 7.00
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.