മേപ്പയൂർ: സ്കൂൾ വിദ്യാർഥിനിയെ അധ്യാപകൻ പീഡിപ്പിച്ച സംഭവത്തിൽ കേസ് ഒതുക്കിത്തീർക്കുന്നതിനെതിരെ പ്രതിഷേധം ശക്തമാവുന്നു. മേപ്പയ്യൂർ ജി.വി.എച്ച്.എസിലെ അധ്യാപകൻ നിയാസിനെയാണ് സസ്പെൻഡ് ചെയ്തത്. ഇയാൾക്കെതിരെ പോക്സോ നിയമപ്രകാരം കേസെടുക്കണമെന്നാവശ്യപ്പെട്ട് റെഡ്സ്റ്റാർ മേപ്പയൂരിെൻറ ആഭിമുഖ്യത്തിൽ മേപ്പയൂർ ടൗണിൽ ജാഗ്രത സദസ്സ് നടത്തി. പി. രജിലേഷ് ഉദ്ഘാടനം ചെയ്തു. എൽ.ബി. ലിൻജിത്ത് അധ്യക്ഷത വഹിച്ചു. പി.എം. നിഷാന്ത്, പി.കെ. സത്യൻ എന്നിവർ സംസാരിച്ചു. കേസ് അട്ടിമറിക്കാനുള്ള നീക്കത്തിനെതിരെ എസ്.എഫ്.ഐ പേരാമ്പ്ര ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ മേപ്പയൂർ ഹൈസ്കൂളിലേക്ക് വിദ്യാർഥി മാർച്ച് നടത്തി. എസ്.എഫ്.ഐ ജില്ല ജോയൻറ് സെക്രട്ടറി അതുൽദാസ് ഉദ്ഘാടനം ചെയ്തു. മൊഴികളിലെ വ്യത്യസ്തതയെ സംബന്ധിച്ച് സമഗ്രാന്വേഷണം നടത്തി അധ്യാപകനെതിരെ പോക്സോ കേസെടുക്കണമെന്ന് അതുൽദാസ് ആവശ്യപ്പെട്ടു. ഏരിയ പ്രസിഡൻറ് പ്രണവ് അധ്യക്ഷത വഹിച്ചു. അർജുൻ മോഹൻ, മെൽജോ അഗസ്റ്റിൻ, മിൻറു സജി എന്നിവർ സംസാരിച്ചു. കേസൊതുക്കിത്തീർക്കുന്നതിനെതിരെ ശക്തമായി പ്രതികരിക്കുമെന്ന് യൂത്ത് കോൺഗ്രസ് മണ്ഡലം കമ്മിറ്റി യോഗം മുന്നറിയിപ്പ് നൽകി. രാജേഷ് കൂനിയത്ത് അധ്യക്ഷത വഹിച്ചു. ബിജു കുനിയിൽ, സുഹനാദ്, എം.പി. ലിഖേഷ്, ആർ.എസ്. നിധിൻ എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.