നന്തിബസാർ: ഈ വർഷത്തെ ഊർജസംരക്ഷണ വിദ്യാലയത്തിനുള്ള പ്രശസ്തിപത്രം വീമംഗലം യുപി സ്കൂൾ, മൂടാടി കരസ്ഥമാക്കി. ഡയറ്റ് പ്രിൻസിപ്പൽ അജിത്ത് സാറിൽ നിന്നും സ്കൂൾ കോർഡിനേറ്റർ എസ്. അരവിന്ദ് ഊർജ സംരക്ഷണം കൺവീനർ കെ.സി.കെ ജിഷ്ണുവും ഉപഹാരം ഏറ്റു വാങ്ങി. അപകടഭീതി വിതച്ച് വിദ്യാര്‍ഥികളുടെ ബൈക്ക് യാത്ര ഉള്ള്യേരി: ഇരുചക്രവാഹനങ്ങളില്‍ ചീറിപ്പായുന്ന വിദ്യാര്‍ഥികള്‍ റോഡില്‍ അപകടഭീതി വിതക്കുന്നു. ഹൈസ്കൂള്‍, ഹയര്‍ സെക്കൻഡറി വിദ്യാര്‍ഥികളും പ്രഫഷനല്‍ കോളജുകളിലെ വിദ്യാര്‍ഥികളുമാണ് സകലനിയമങ്ങളും ലംഘിച്ച് വിലസുന്നത്. പൊലീസിെൻറയോ സ്കൂള്‍ അധികൃതരുടെയോ ഭാഗത്ത് നിന്ന് നടപടി ഇല്ലാത്തത് ഇവർക്ക് സൗകര്യമാവുകയാണ്. റോഡില്‍ ഏറെ തിരക്കുള്ള രാവിലെയും വൈകീട്ടുമാണ് ഇവരുടെ അപകടയാത്ര. സ്കൂട്ടറിലും ബൈക്കിലും മൂന്ന് പേരെ ഇരുത്തിയും ഹെൽമെറ്റ് ധരിക്കാതെയുമാണ് കുതിക്കുന്നത്. അടുത്തകാലത്തായി ലൈസന്‍സില്ലാത്ത പെണ്‍കുട്ടികളും വ്യാപകമായി ഇരുചക്രവാഹനങ്ങള്‍ ഉപയോഗിക്കുന്നുണ്ട്. രൂപമാറ്റം വരുത്തിയും കണ്ണാടി ഊരിമാറ്റിയും അമിത ശബ്ദം പുറപ്പെടുവിച്ചും ഓടിക്കുന്ന വാഹനങ്ങളില്‍ നമ്പര്‍ പോലും പലപ്പോഴും നിയമപ്രകാരം എഴുതാറില്ല. ഇത്തരം കേസുകളില്‍ വാഹന ഉടമക്കെതിരെ നടപടി സ്വീകരിക്കാന്‍ വകുപ്പുണ്ടെങ്കിലും പോലീസിെൻറയോ മോട്ടോര്‍ വാഹന അധികൃതരുടെയോ കാര്യമായ പരിശോധന ഉണ്ടാകാറുമില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.