അപകടഭീഷണിയായി ട്രാൻസ്ഫോർമർ

തിരുവമ്പാടി: പുന്നക്കൽ അങ്ങാടിയിലെ കെ.എസ്.ഇ.ബി ട്രാൻസ്ഫോമർ അപകടഭീഷണിയുണ്ടാക്കുന്നു. ട്രാൻസ്ഫോമറിൽ കുട്ടികൾക്ക് പോലും കൈെയത്താവുന്ന വിധം താഴ്ത്തിയാണ് ഫ്യൂസുകളും അനുബന്ധവയറുകളും സ്ഥാപിച്ചിരിക്കുന്നത്. ഇത് അപകടം ഉണ്ടാക്കുമെന്ന് നാട്ടുകാർ ചൂണ്ടിക്കാണിക്കുന്നു. ട്രാൻസ്ഫോമറിലെ ഫ്യൂസുകൾ നിശ്ചിതഉയരത്തിൽ മാറ്റിസ്ഥാപിച്ച് അപകട ഭീഷണി ഒഴിവാക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു. വോളി മേള: സംഘാടക സമിതി തിരുവമ്പാടി: പുല്ലൂരാംപാറയിൽ ജനകീയ കൂട്ടായ്മ സംഘടിപ്പിക്കുന്ന ജില്ലാതല വോളിബാൾ മേളയുടെ സംഘാടക സമിതി രൂപവത്കരിച്ചു. ജനുവരി 5, 6, 7 തീയതികളിലാണ് മേള. സംഘാടകസമിതി ഭാരവാഹികൾ: എം.കെ. മുഹമ്മദ് (ചെയർ.), കെ.പി. നിയാസ് (കൺ.), കെ.പി. ബിജോ (ട്രഷ.). മനുഷ്യാവകാശ സെമിനാർ തിരുവമ്പാടി: തമ്പലമണ്ണ സൗപർണിക പബ്ലിക്ക് ലൈബ്രറി മനുഷ്യാവകാശ സെമിനാർ നടത്തി. ലൈബ്രറി കൗൺസിൽ അംഗം ജോമോൻ ലൂക്കോസ് ഉദ്ഘാടനം ചെയ്തു. ഇ.കെ. നരേന്ദ്രൻ അധ്യക്ഷത വഹിച്ചു. സാലസ് മാത്യു, പി.എ. സുനിൽകുമാർ, സജി ലൂക്കോസ്, പി.കെ. സജിത്ത് എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.