ഹരിതസംഗമം

ഈങ്ങാപ്പുഴ: പുതുപ്പാടി ഗ്രാമപഞ്ചായത്തി​െൻറ ആഭിമുഖ്യത്തിൽ ഹരിത കേരള മിഷൻ പദ്ധതിയുടെ ഒന്നാം വാർഷികത്തി​െൻറ ഭാഗമായി സംഘടിപ്പിച്ചു. ശുചിത്വം, കൃഷി, ജലസംരക്ഷണം എന്നീ മേഖലകളിലെ ജനകീയാസൂത്രണ പദ്ധതിയുടെയും വിവിധ വകുപ്പുകളുടെയും നേതൃത്വത്തിൽ ഈ മേഖലയിൽ നടന്ന പ്രവർത്തനങ്ങൾ വിലയിരുത്തുകയും ഭാവി പദ്ധതികൾ രൂപവത്കരിക്കുകയും ചെയ്തു. ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് കെ.കെ. നന്ദകുമാർ ഉദ്ഘാടനം ചെയ്തു. വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ മുജീബ് മാക്കണ്ടി അധ്യക്ഷത വഹിച്ചു. അഷ്റഫ് ഒതയോത്ത്, എം.ഇ. ജലീൽ, പി.കെ. ഷൈജൽ, അംബിക മംഗലത്ത്, ഷാഫി വളഞ്ഞപാറ, കെ.സി. ശിഹാബ്, യു.പി. ഹേമലത, ത്രേസ്യാമ്മ തോമസ് എന്നിവർ സംസാരിച്ചു. ആസൂത്രണ സമിതി വൈസ് ചെയർമാൻ എ.കെ. ശശീന്ദ്രൻ, കൃഷി ഓഫിസർ വിനു ചന്ദ്രബോസ്, ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ ഷിബു എന്നിവർ വിഷയാവതരണം നടത്തി. ഗ്രാമപഞ്ചായത്തിലെ കർഷകർ, കുടുംബശ്രീ ജെ.എൽ.ജി അംഗങ്ങൾ എന്നിവർ പങ്കെടുത്തു. ജില്ല േക്രാസ്കൺട്രി ചാമ്പ്യൻഷിപ്: മലബാർ സ്പോർട്സ് അക്കാദമി ചാമ്പ്യന്മാർ ഈങ്ങാപ്പുഴ: ജില്ല അത്ലറ്റിക്സ് അസോസിയേഷ​െൻറ ആഭിമുഖ്യത്തിൽ പുതുപ്പാടി ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ നടത്തിയ ഹിമ രാഘവൻ മെമ്മോറിയൽ ജില്ല േക്രാസ്കൺട്രി ചാമ്പ്യൻഷിപ് 57 പോയൻറ് നേടി മലബാർ സ്പോർട്സ് അക്കാദമി കരസ്ഥമാക്കി. 15 പോയൻറ് നേടി നവയുഗ സ്പോർട്സ് അക്കാദമി രണ്ടാം സ്ഥാനവും 14 പോയേൻറാടെ തിരുവമ്പാടി സേക്രഡ് ഹാർട്ട് ഹയർ സെക്കൻഡറി സ്കൂൾ മൂന്നാം സ്ഥാനവും നേടി. സംസ്ഥാന സ്പോർട്സ് കൗൺസിൽ മെംബർ ടി.എം. അബ്ദുറഹ്മാൻ ചാമ്പ്യൻഷിപ് ഫ്ലാഗ്ഓഫ് ചെയ്തു. പുതുപ്പാടി ഗവ. ഹയർ സെക്കൻഡറി സ്കൂൾ പി.ടി.എ പ്രസിഡൻറ് ശിഹാബ് അടിവാരം അധ്യക്ഷത വഹിച്ചു, ടി.കെ. ഗോപി, ജോബി ജോസ്, ഷഫീഖ്, പി.കെ. മജീദ്, എ.പി. ബഷീർ, അൽത്താഫ്, എൻ.സി. റഫീഖ്, കെ.കെ. ഹംസ, ജില്ല അത്ലറ്റിക്സ് അസോസിയേഷൻ സെക്രട്ടറി വി.കെ. തങ്കച്ചൻ, ട്രഷറർ പി.ടി. അബ്ദുൽ അസീസ് എന്നിവർ സംസാരിച്ചു. പുരുഷന്മാർ 10 കിലോമീറ്റർ: 1. അമൽ തോമസ് 2. വിഷാൽ എം 3. നിബിൻ പി.എം (മലബാർ സ്പോർട്സ് അക്കാദമി), 8 കിലോമീറ്റർ: 1. അനൂപ് സി.എൽ (മലബാർ സ്പോർട്സ് അക്കാദമി), 2. അതുൽ മുരളി, 3. എം.പി. നബീൽ സാഹി (പുതുപ്പാടി സ്പോർട്സ് അക്കാദമി). 18 വയസ്സ്- 6 കി.മീ. ആൺകുട്ടികൾ:- 1. ജിബിൻ ബാബു (മലബാർ സ്പോർട്സ് അക്കാദമി), 2. സ്നോബിൻ ബന്നി (ഹോളി ഫാമിലി ഹയർ സെക്കൻഡറി സ്കൂൾ) 3. സെബിൻ സെബാസ്റ്റ്യൻ (മലബാർ സ്പോർട്സ് അക്കാദമി). 16 വയസ്സ്- 2 കി.മീ: 1. അശ്വിൻ പി (നവയുഗ സ്പോർട്സ് അക്കാദമി), 2. ടിേൻറാ ബേബി, 3. സനൽ ബാബു (മലബാർ സ്പോർട്സ് അക്കാദമി). പെൺകുട്ടികൾ- 18 വയസ്സ്- 4 കി.മീ: 1. അമൃത കെ.എൻ (സേക്രഡ് ഹാർട്ട് ഹയർ സെക്കൻഡറി സ്കൂൾ) 2. അഞ്ജലി പ്രസാദ് (കൊയിലാണ്ടി ഗേൾസ് ഹയർ സെക്കൻഡറി സ്കൂൾ). പെൺകുട്ടികൾ- 16 വയസ്സ്- 2 കി.മീ: 1. അഞ്ജന ജോൺസൺ (മലബാർ സ്പോർട്സ് അക്കാദമി), 2. അപർണ പി.എം (സേക്രഡ് ഹാർട്ട്് ഹയർ സെക്കൻഡറി സ്കൂൾ) 3. സ്നേഹ ലക്ഷ്മി (മലബാർ സ്പോർട്സ് അക്കാദമി) എന്നിവരാണ് വിജയികൾ.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.