കൊടുവള്ളി: അന്താരാഷ്ട്ര അറബിക് ദിനത്തിെൻറ ഭാഗമായി മാനിപുരം എ.യു.പി സ്കൂളിൽ സംഘടിപ്പിച്ചു. വിവിധ രാജ്യങ്ങളിലെ നാണയങ്ങൾ, വിവിധ കരകൗശലവസ്തുക്കൾ എന്നിവ വിദ്യാർഥികൾ പ്രദർശനത്തിനായി ഒരുക്കി. സ്കൂൾ ഗ്രീൻ പ്രോട്ടോക്കോളിൻറ ഭാഗമായി പ്ലാസ്റ്റിക് വസ്തുക്കൾ ഒഴിവാക്കി സ്റ്റാളും സ്കൂൾ പരിസരവും അലങ്കരിച്ചു. ചടങ്ങ് നഗരസഭ കൗൺസിലർ പി. അനീസ് ഉദ്ഘാടനം ചെയ്തു. പ്രധാനാധ്യാപിക ഇന്ദിര അധ്യക്ഷത വഹിച്ചു. ഷാജഹാൻ അലി അഹമ്മദ് , എൻ.ബി. കൃഷ്ണൻ നമ്പൂതിരി, വി. ഉമറലി, പി.പി. ധനൂപ്, കെ.കെ. ജബ്ബാർ, എ.കെ. സഫിയ എന്നിവർ സംസാരിച്ചു. മുതുവാൻ വിഭാഗത്തിന് അടിയന്തരമായി ജാതിസർട്ടിഫിക്കറ്റ് അനുവദിക്കണം - കൊടുവള്ളി: പട്ടികവർഗവിഭാഗത്തിൽെപടുന്ന മുതുവാൻവിഭാഗത്തിന് അടിയന്തരമായി ജാതിസർട്ടിഫിക്കറ്റ് അനുവദിക്കണമെന്ന് കേരള പട്ടികജാതിവർഗഐക്യവേദി സംസ്ഥാന ഓർഗനൈസിങ് സെക്രട്ടറി പി. ഗോവിന്ദൻ വെളിമണ്ണ ആവശ്യപ്പെട്ടു. കേരള പട്ടികജാതി-വർഗ ഐക്യവേദി പഞ്ചായത്ത് കമ്മിറ്റി യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കാരശ്ശേരി ഗ്രാമപഞ്ചായത്തിലെ വിവിധ കോളനികളിലും മൈസൂർമല, തേക്കുംകുറ്റി, തോട്ടക്കാട്ട്, മരഞ്ചാട്ടി, ചുണ്ടത്തും പൊയിൽ, തുടങ്ങിയ സ്ഥലങ്ങളിലും താമസിക്കുന്ന 193 കുടുംബങ്ങളിലായി ജീവിക്കുന്ന ഇവർക്ക് അർഹതപ്പെട്ട വിദ്യാഭ്യാസവും ജോലിയും നിഷേധിക്കുന്നത് മനുഷ്യത്വലംഘനമാണെന്നും അദ്ദേഹം പറഞ്ഞു. കെ.സി. ബാലകൃഷ്ണൻ അധ്യക്ഷത വഹിച്ചു. ജില്ലസെക്രട്ടറി പി.പി. പ്രഭാഷ്കുമാർ, സുബ്രഹ്മണ്യൻ, സത്യൻ, രാജഗോപാൽ വേലായുധൻ, വേലായുധൻ കരുവംപൊയിൽ എന്നിവർ സംസാരിച്ചു. വിവാഹം കൊടുവള്ളി: വെള്ളിമണ്ണ മഠത്തിൽ മോഹൻദാസിെൻറയും പ്രസന്നയുടെയും മകൻ പ്രമിത്തും ചൂലൂർ മണ്ണാരക്കൽ മണിയുടെയും സുഷാഗയുടെയും മകൾ വോൾഗയും വിവാഹിതരായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.