ഖുര്‍ആന്‍ കാലത്തെ അതിജീവിച്ച വേദഗ്രന്ഥം -^റഹ്​മത്തുല്ല ഖാസിമി

ഖുര്‍ആന്‍ കാലത്തെ അതിജീവിച്ച വേദഗ്രന്ഥം --റഹ്മത്തുല്ല ഖാസിമി കൊടുവള്ളി: ഖുര്‍ആന്‍ കാലത്തെ അതിജീവിച്ച വേദഗ്രന്ഥമാണെന്ന് റഹ്മത്തുല്ല ഖാസിമി മൂത്തേടം. കൊടുവള്ളി ഉമറലി ശിഹാബ് തങ്ങള്‍ മെേമ്മാറിയല്‍ ദാറുല്‍ അസ്ഹര്‍ ഖുര്‍ആന്‍ അക്കാദമി സംഘടിപ്പിക്കുന്ന ഖുര്‍ആന്‍ വിസ്മയ വിരുന്നില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്തു. സമസ്ത കൊടുവള്ളി മണ്ഡലം പ്രസിഡൻറ് എൻ. അബ്ദുല്ല മുസ്‌ലിയാര്‍ അധ്യക്ഷത വഹിച്ചു. പാണക്കാട് മിആദ് അലി ശിഹാബ് തങ്ങൾ, സി.എം.കെ. തങ്ങള്‍ പാലക്കുറ്റി, ടി.കെ. മുഹമ്മദ്, വി.എം. ഉമ്മര്‍, പി.സി. മുഹമ്മദ് ഇബ്രാഹിം, ബഷീര്‍ ഹാജി എന്നിവർ സംസാരിച്ചു. വെള്ളിയാഴ്ച വൈകീട്ട് 6.30ന് ആരംഭിക്കുന്ന മജ്‌ലിസ്സുന്നൂറിന് വാവാട് കുഞ്ഞിക്കോയ മുസ്ലിയാര്‍ നേതൃത്വം നല്‍കും. സാലിഹ് ബത്തേരിയുടെ റബീഅ് പ്രഭാഷണം നടക്കും. പാണക്കാട് അബ്ബാസലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്യും. ശനിയാഴ്ച ഏഴിന് നൗഷാദ് ബാഖവി ചിറയിന്‍കീഴ് പ്രഭാഷണം നടത്തും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.