'കതിർ 2017' കാർഷികമേള കൊടുവള്ളിയിൽ

കൊടുവള്ളി: കാർഷിക വികസന കർഷകക്ഷേമ വകുപ്പി​െൻറ ആഭിമുഖ്യത്തിൽ അഗ്രികൾചറൽ ടെക്നോളജി മാനേജ്മ​െൻറ് ഏജൻസി (ആത്മ) കോഴിക്കോടി​െൻറ നേതൃത്വത്തിൽ ബ്ലോക്ക്തല കാർഷികമേള 'കതിർ 2017' കൊടുവള്ളി കമ്യൂണിറ്റി ഹാളിൽ ഇൗമാസം 19, 20 തീയതികളിൽ നടക്കും. നൂതന കാർഷിക അറിവുകൾ കർഷകരിലേെക്കത്തിക്കുക, പ്രാദേശിക കാർഷിക മൂല്യവർധിത ഉൽപന്നങ്ങളും കൃഷി അനുബന്ധ സാമഗ്രികളും ലഭ്യമാക്കുക എന്നീ ലക്ഷ്യങ്ങളോടെ സംഘടിപ്പിക്കുന്ന പരിപാടിയിൽ കർഷകരെ ആദരിക്കൽ, കാർഷിക ഉൽപന്ന പ്രദർശനം, സെമിനാറുകൾ എന്നിവ നടക്കും. 19ന് രാവിലെ 10ന് ജോർജ് എം. തോമസ് എം.എൽ.എ ഉദ്ഘാടനം ചെയ്യും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.