കാരുണ്യ യാത്ര

നരിക്കുനി: ഇരുവൃക്കകളും തകരാറിലായി വൃക്ക മാറ്റി വെക്കൽ ശസ്ത്രക്രിയക്ക് സഹായംതേടുന്ന പടിലാറങ്ങാട്ട് ശാനിബക്കുവേണ്ടി ഫണ്ട് സ്വരൂപിക്കുന്നതിന് എരവന്നൂർ-നരിക്കുനി-കോഴിക്കോട് റൂട്ടിൽ ഓടുന്ന അദ്വൈത, അൻസാരി, അസ്ന എന്നീ ബസുകളും താമരശ്ശേരി-പുല്ലാളൂർ--കോഴിക്കോട് റൂട്ടിലോടുന്ന അലങ്കാർ ബസും നടത്തി. ഈ ബസുകളെല്ലാം ഒരു ദിവസത്തെ വരുമാനം ചികിത്സഫണ്ടിലേക്ക് നൽകി. പരിപാടി വിജയിപ്പിക്കുന്നതിന് സന്നദ്ധ പ്രവർത്തകർ, പാലത്ത് ഫാമിലി, ഫേസ്ബുക്ക് കൂട്ടായ്മ, വിവിധ ക്ലബ് അംഗങ്ങൾ, കുടുംബശ്രീ പ്രവർത്തകർ എന്നിവർ മുന്നിട്ടിറങ്ങി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.