കോഴിക്കോട്: കടപ്പുറത്ത് സജ്ജമാക്കിയ ഫൺപാർക്കിെൻറ ഉദ്ഘാടനം വെള്ളിയാഴ്ച വൈകുന്നേരം അഞ്ചിന് മേയർ തോട്ടത്തിൽ രവീന്ദ്രൻ നിർവഹിക്കും. ദുബൈ ബുർജ് ഖലീഫയുടെ മാതൃകയിലുള്ള കെട്ടിടമാണ് മേളയുടെ ആകർഷകം. എക്സിബിഷൻ, അമ്യൂസ്മെൻറ് പാർക്ക്, ഷോപ്പിങ് മേള ഫുഡ് ഫെസ്റ്റിവൽ എന്നിവയും ഉണ്ടാവും. വൈകുന്നേരം മൂന്നു മുതൽ ഒമ്പതു വരെയാണ് പ്രദർശനം. 50 രൂപയാണ് പ്രവേശന ഫീസ്. കുട്ടികൾക്കുള്ള വാട്ടർബോട്ട്, ബൺലി ജംബിങ് എന്നിവയും ഒരുക്കിയിട്ടുണ്ടെന്ന് മീഡിയ കോഒാഡിനേറ്റർ ശ്രീഹരി നായർ വാർത്തസമ്മേളനത്തിൽ അറിയിച്ചു. പുസ്തക പ്രകാശനം നാളെ കോഴിക്കോട്: 'ദ ബട്ടർഫ്ലൈ ആൻഡ് ദ സീ സർഫർ', 'മെമ്മറീസ് കംസ് വിത്ത് എ സ്മാൾ'എന്നീ രണ്ട് ഇംഗ്ലീഷ് കവിത പുസ്തകങ്ങളുടെ പ്രകാശനം ശനിയാഴ്ച വൈകുന്നേരം നാലിന് മലബാർ പാലസിൽ നടക്കുമെന്ന് രചയിതാവ് ഷീബ ബാലൻ വാർത്തസമ്മേളനത്തിൽ അറിയിച്ചു. നോവലിസ്റ്റും കഥാകാരിയുമായ നബീന ദാസും എഴുത്തുകാരിയായ ബീന പാണി ബിശ്വാസും ചേർന്നാണ് പ്രകാശനം നിർവഹിക്കുക. കഥാകാരി ചാന്ദ്നി സന്തോഷാണ് പുസ്തകം സ്വീകരിക്കുന്നത്. ചടങ്ങിൽ കവികളായ രവിശങ്കർ, കുഴൂർ വിത്സൻ എന്നിവരും പെങ്കടുക്കും. കടലെടുത്തവരെ കാത്ത് മണിക്കൂറുകൾ... പുതിയാപ്പ: കടലിൽ ആറ് മൃതദേഹം കണ്ടെന്ന മത്സ്യത്തൊഴിലാളികളുടെ അറിയിപ്പിനെ തുടർന്ന് സജ്ജീകരണങ്ങളൊരുക്കി കാത്തുനിന്നത് മണിക്കൂറുകൾ. വ്യാഴാഴ്ച പുലർച്ചെ മത്സ്യബന്ധനത്തിനുപോയ കൊയിലാണ്ടി ഭാഗത്തെ തൊഴിലാളികളാണ് കടലിൽ ആറ് മൃതദേഹങ്ങൾ ഒഴുകുന്നതായി വിവരമറിയിച്ചത്. രാവിലെ ആറുമണിയോടെ തന്നെ മറൈൻ എൻഫോഴ്സ്മെൻറ് സി.െഎ സുജിത്തിെൻറ നേതൃത്വത്തിൽ തിരച്ചിലിനായി പോകുകയും ചെയ്തു. കൊയിലാണ്ടി ഭാഗത്ത് 11 നോട്ടിക്കൽ മൈൽ അകലെയാണ് മൃതദേഹമുള്ളതെന്നതിനാൽ പുതിയാപ്പ ഹാർബറിൽ ബീച്ച് യൂനിറ്റിലെ ഫയർ ആൻഡ് ഹെസ്ക്യൂ ലീഡിങ് ഫയർമാൻ രമേശിെൻറ നേതൃത്വത്തിൽ മൂന്ന് ആംബുലൻസുകളും ബീച്ച് ആശുപത്രിയിലെ ആരോഗ്യവകുപ്പ് ജീവനക്കാരുടെ നേതൃത്വത്തിൽ ഒരു ആംബുലൻസും കാത്തുനിന്നു. ഫിഷറീസ് ഡി.ഡി മറിയം ഹസീന, നോർത്ത് സോൺ േജായൻറ് ഡയറക്ടർ സതീഷ്, വെള്ളയിൽ എസ്.െഎ ജംഷീദ്, സ്പെഷൽ ബ്രാഞ്ച് ഉദ്യോഗസ്ഥർ എന്നിവർ രാവിലെ എട്ടുമണിയോടെ സ്ഥലത്തെത്തി. എന്നാൽ, പതിനൊന്നരയോടെ രണ്ടു മൃതദേഹം കിട്ടിയതായും ഒന്ന് ബേപ്പൂരിലേക്കും മറ്റൊന്ന് കൊയിലാണ്ടിയിലേക്കുമാണ് കൊണ്ടുപോവുകെയന്നറിഞ്ഞതോടെ കാത്തുനിന്നവെരല്ലാം പിരിഞ്ഞുപോയി. കടലിൽ മൂടൽ മഞ്ഞാണെന്നും രണ്ടുമൂന്നു ദിവസമായി ഒഴുക്ക് കൂടുതലാണെന്നും മത്സ്യത്തൊഴിലാളികൾ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.