ചേവായൂർ: പ്രഫഷനലുകൾ, അധ്യാപകർ, ബിനിനസ് എക്സിക്യൂട്ടിവ്സ്, വിദ്യാർഥികൾ തുടങ്ങിയവർക്കായി സിജിയിൽ ഇംഗ്ലീഷ് ടോക്കിങ് ക്ലബ് ഡിസംബർ 17ന് തുടങ്ങും. അഡ്വാൻസ് പ്രസേൻറഷൻ സ്കിൽ, പബ്ലിക് സ്പീക്കിങ്, ആങ്കറിങ്, ഡിബേറ്റിങ് സ്കിൽ, ആക്സൻറ് ട്രെയിനിങ്, ഇൻറർ പേഴ്സനൽ കമ്യൂണിക്കേഷൻ എന്നിവയിൽ പരിശീലനം നൽകും. ഇംഗ്ലീഷ് ഭാഷയിൽ പ്രാഥമിക പരിജ്ഞാനമുള്ള ആദ്യം രജിസ്റ്റർ ചെയ്യുന്ന 30 പേർക്ക് മാത്രമാണ് പ്രവേശനം. കൂടുതൽ വിവരങ്ങൾക്കും രജിസ്ട്രേഷനും 808 666 3008, 953 999 4412 എന്നീ ഫോൺ നമ്പറുകളിൽ ബന്ധപ്പെടുക. ക്ഷേത്ര ജീവനക്കാരുടെ ശമ്പള പരിഷ്കരണം നടപ്പാക്കണം കോഴിക്കോട്: മലബാർ ദേവസ്വം ബോർഡിന് കീഴിലുള്ള ക്ഷേത്ര ജീവനക്കാരുടെ ശമ്പള പരിഷ്കരണം ഉടൻ നടപ്പിലാക്കണമെന്ന് മലബാർ ദേവസ്വം സ്റ്റാഫ് യൂനിയൻ (െഎ.എൻ.ടി.യു.സി) ആവശ്യപ്പെട്ടു. കേരളത്തിലെ േദവസ്വം ബോർഡുകളിലെ ഫണ്ട് സർക്കാറിൽ നിക്ഷിപ്തമാകുന്നു എന്ന വിധത്തിലുള്ള കുപ്രചാരണം തൽപര കക്ഷികൾ അവസാനിപ്പിക്കണമെന്നും മലബാർ ദേവസ്വം സ്റ്റാഫ് യൂനിയെൻറ സംസ്ഥാന കമ്മിറ്റി ആവശ്യപ്പെട്ടു. യോഗത്തിൽ യൂനിയൻ വൈസ് പ്രസിഡൻറ് പി.കെ. ബാലഗോപാലൻ അധ്യക്ഷത വഹിച്ചു. യൂനിയൻ ജനറൽ സെക്രട്ടറി സജീവൻ കാനത്തിൽ, വി.കെ. അശോകൻ, കെ. മോഹൻദാസ് കണ്ണൂർ, ജ്യോതി ശങ്കരൻ മമ്മിയൂർ, മനോജ് മലപ്പുറം, രാമകൃഷ്ണൻ പാലക്കാട്, രമേശ് ബാബു പന്തലായനി, ഷാജി തിരുവങ്ങായൂർ, പ്രദീപൻ നമ്പൂതിരി, പ്രസാദ് നമ്പൂതിരി എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.