കൊടിയത്തൂർ: വീടുകൾ കേന്ദ്രീകരിച്ചുള്ള മാലിന്യസംസ്കരണ പദ്ധതിയുടെ മറവിൽ നടക്കുന്ന വ്യാപകമായ അഴിമതിയെക്കുറിച്ച് അന്വേഷണം ആവശ്യപ്പെട്ട് കൊടിയത്തൂർ പഞ്ചായത്ത് യു.ഡി.വൈ.എഫ് കമ്മിറ്റി ചുള്ളിക്കാപറമ്പിൽ പ്രതിഷേധ മാർച്ച് നടത്തി. ആവശ്യമായ അസംസ്‌കൃതവസ്തുക്കൾ ഉപയോഗിക്കാതെ റിങ് നിർമിക്കുന്ന സ്വകാര്യ ഭൂമിയിലേക്കാണ് മാർച്ചുനടത്തിയത്. മാർച്ചിന് കെ.വി. നവാസ്, ഫസൽ കൊടിയത്തൂർ, നൗഫൽ പുതുക്കുടി, സുഫിയാൻ ചെറുവാടി, റഹ്മത്ത് പറവരിയിൽ, അർഷാദ് കെ.ടി, അജ്മൽ ചാലിൽ, അമീൻ കെ, ഫിറോസ് പി, അജ്മൽ പുതുക്കുടി എന്നിവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.