ചങ്ങാതിക്കൂട്ടം

കൊടുവള്ളി: എളേറ്റിൽ ഈസ്റ്റ് എം.എസ്.എഫ് സംഘടിപ്പിച്ച പരിപാടി മുസ്ലിം ലീഗ് സംസ്ഥാന പ്രവർത്തക സമിതി അംഗം എം.എ. റസാഖ് ഉദ്ഘാടനം ചെയ്തു. പ്രസിഡൻറ് മുഹമ്മദ് റാഷിദ് അധ്യക്ഷത വഹിച്ചു. വിജയികൾക്കുള്ള സമ്മാനദാനം എം.എ. ഗഫൂർ നിർവഹിച്ചു. കെ.കെ. ജബ്ബാർ, എം. മുഹമ്മദ്, എം.കെ.സി. അബ്ദുറഹിമാൻ, എം. സമദ്, മുർഷിദ് എളേറ്റിൽ, കെ. ഉമർ സാലിഹ്, ഹബീബ് വട്ടോളി, എം. ഉസ്സയിൻ, റിയാസ് വഴിക്കാവ്, എം.എ. നാസർ, എൻ.എ. റസാഖ്, മുഹമ്മദ് റിയാസ്, ഇൽയാസ് എന്നിവർ സംസാരിച്ചു. കെ.കെ. മുഹമ്മദ് അജ്മൽ സ്വാഗതവും മുഹമ്മദ് ഷിജിൻ നന്ദിയും പറഞ്ഞു. തെങ്ങ് വീണ് വീട് തകർന്നു കൊടുവള്ളി: തെങ്ങ് വീണ് വീട് ഭാഗികമായി തകർന്നു. കൊടുവള്ളി നഗരസഭയിലെ വാവാട് കരുണിച്ചാലിൽ അഷ്റഫി​െൻറ ഓടിട്ട വീടിന് മുകളിലേക്കാണ് തെങ്ങ് വീണത്. ശനിയാഴ്ച ഉച്ചയോടെയായിരുന്നു സംഭവം. വീടി​െൻറ ഒരു ഭാഗം പുർണമായും തകർന്നു വീണു. വീട്ടിലുണ്ടായിരുന്ന അഷ്റഫി​െൻറ ഭാര്യയും കുട്ടികളും അദ്ഭുതകരമായാണ് രക്ഷപ്പെട്ടത്. വാവാട് വില്ലേജ് ഓഫിസർക്ക് പരാതി നൽകി. സർട്ടിഫിക്കറ്റും മെഡലും നൽകി കൊടുവള്ളി: വിദ്യാർഥികളുടെ കായികാരോഗ്യ വിദ്യാഭ്യാസം പ്രോത്സാഹിപ്പിക്കുന്നതി​െൻറ ഭാഗമായി മാനിപുരം എ.യു.പി. സ്കൂളിൽ വിദ്യാർഥികൾക്കായി നടത്തിയ കരാേട്ട ഗ്രേഡിങ് ടെസ്റ്റിൽ വിവിധ ഇനങ്ങളിൽ മത്സരിച്ച് വിജയിച്ച വിദ്യാർഥികൾക്ക് ബെൽറ്റും മെഡലും സർട്ടിഫിക്കറ്റും വിതരണം ചെയ്തു. പ്രധാനാധ്യാപിക കെ. ഇന്ദിര ഉദ്ഘാടനം നിർവഹിച്ചു. കോ-ഓഡിനേറ്റർ ഷാജഹാൻ അലി അഹമ്മദ്, മുനീർ തെറ്റുമൽ, പി. ബാലൻ, രജീഷ് എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.