പാലേരി: പാറക്കടവിലെ ബസ് ഡ്രൈവർ കേളോത്ത് മീത്തൽ അജ്മലിെൻറ ദുരൂഹമരണത്തിന് ഒരുമാസം തികഞ്ഞിട്ടും അേന്വഷണം എങ്ങുമെത്തിയില്ല. കഴിഞ്ഞ നവംബർ 11ന് രാത്രിയാണ് അജ്മലിനെ കാണാതാകുന്നത്. തുടർന്ന് നടന്ന അന്വേഷണത്തിൽ 13ന് കാലത്താണ് പേരാമ്പ്ര ഹൈസ്കൂൾ റോഡിലെ താമരക്കുളത്തിൽ അജ്മലിെൻറ ചേതനയറ്റതും വികൃതവുമായ മൃതദേഹം കണ്ടെത്തിയത്. കാണാതായ അന്ന് രാത്രി ജോലിക്കാർ താമസിക്കുന്ന വാടക വീടിനടുത്തുവെച്ച് കുറെ പേർ അടിപിടി കൂടിയതായും തുടർന്ന് അജ്മൽ കുളത്തിനടുത്ത് ഒാേട്ടായിൽനിന്ന് ഇറങ്ങിയതായും അന്വേഷണത്തിൽ വ്യക്തമായിരുന്നു. പിന്നീട് എന്ത് സംഭവിച്ചു എന്നതിന് ഇതുവരെയും വ്യക്തമായ തെളിവുകൾ ലഭിച്ചിട്ടില്ല. പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ മരണം അസ്വാഭാവികമാണെന്നാണ് രേഖപ്പെടുത്തിയിട്ടുള്ളത്. കുടുംബക്കാരും നാട്ടുകാരും ചേർന്ന് ആക്ഷൻ കമ്മിറ്റി രൂപവത്കരിച്ചിട്ടും അന്വേഷണത്തിൽ പുരോഗതിയുണ്ടായിട്ടില്ല. ഇതിൽ ബാഹ്യശക്തികളുടെ ഇടപെടൽ ഉണ്ടായിട്ടുണ്ടെന്നാണ് ബന്ധുക്കളുടെ പരാതി. പഞ്ചായത്ത് അറിയിപ്പുകൾക്ക് നോട്ടീസ് ബോർഡ് പാലേരി: ചങ്ങരോത്ത് പഞ്ചായത്ത് ഒന്നാം വാർഡിൽ പഞ്ചായത്തിെൻറ എല്ലാ അറിയിപ്പുകളും വാർഡിലെ ഒാരോ അയൽസഭകളിലും പരസ്യപ്പെടുത്താൻ സംവിധാനമായി. ഇതിനാവശ്യമായ ബോർഡുകൾ സ്ഥാപിച്ചു. എേടാങ്കണ്ടി ഭാഗത്ത് കൺവീനർ ചന്ദ്രൻ മന്ദലക്കണ്ടി ഉദ്ഘാടനം ചെയ്തു. സൽമാൻ, വി.എം. മൊയ്തു, കെ.പി.ആർ. അഫീഫ, നിസാർ അഷറഫ്, നൗഫൽ എന്നിവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.