ഗെയിൽ വിരുദ്ധ പ്രക്ഷോഭം ശക്തമാക്കുമെന്ന് സമരസമിതി

കൊടിയത്തൂർ: ഗെയിൽ നടപ്പാക്കുന്നതിന് മുമ്പ്, ഇരകൾക്ക് മന്ത്രിതലത്തിലുള്ള ചർച്ചയിൽ നൽകിയ വാഗ്ദാനങ്ങൾ പാലിക്കാത്തതിനാലും ഇരകൾ ഉയർത്തിയ അടിസ്ഥാന ആവശ്യങ്ങൾ പരിഗണിക്കാത്തതിലും പ്രതിഷേധിച്ച് ഗെയിൽ വിരുദ്ധ പ്രക്ഷോഭം ശക്തിപ്പെടുത്താൻ പന്നിക്കോട് നടന്ന എരഞ്ഞിമാവ് ജനകീയ സമരസമിതി തീരുമാനിച്ചു. ഡിസംബർ18ന് പ്രത്യക്ഷ ജനകീയ പ്രക്ഷോഭത്തിന് തുടക്കം കുറിക്കും. ഗെയിൽ പദ്ധതിയുമായി അടിസ്ഥാനരഹിത പ്രചാരണങ്ങൾ നടത്തുന്നതിനെതിരെ ബോധവത്കരിക്കുന്നതിനും ജനകീയ പ്രക്ഷോഭം വിജയിപ്പിക്കുന്നതിനും എരത്തിമാവ് സമീപത്തുള്ള പഞ്ചായത്തുകളിൽ കൺവെൻഷൻ നടത്താനും തീരുമാനിച്ചു. 13ന് വൈകീട്ട് 6.30 ന് കൊടിയത്തൂർ ,14 വൈകീട്ട് ഏഴിന് കാവനൂർ, 15 വൈകീട്ട് 4.30ന് കാരശ്ശേരി, 6.30 ന് അരീക്കോട്, കീഴുപറമ്പ് പഞ്ചായത്തുകളിലും, 16 വൈകീട്ട് 6.30 ന് മുക്കം മുനിസിപ്പാലിറ്റിയിലും ജനകീയ കൺവെൻഷൻ നടത്തും. സമരസമിതി ചെയർമാൻ ഗഫൂർ കുറുമാടൻ അധ്യക്ഷത വഹിച്ചു. സി.പി. ചെറിയമുഹമ്മദ്, അലവിക്കുട്ടി കാവനൂർ, കെ.സി. അൻവർ, കരീം പയങ്കൽ, കെ.വി. അബ്ദുറഹ്മാൻ, ചന്ദ്രൻ കല്ലുരുട്ടി, ബേബി റൈഹാന, ബാബു പൊലുകുന്നത്ത്, സലാം തേക്കുംകുറ്റി, ബഷീർ പുതിയോട്ടിൽ, ടി.പി. മുഹമ്മദ്, ശംസുദ്ദീൻ ചെറുവാടി എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.