കൊയിലാണ്ടി: നിര്യാതനായ കീഴരിയൂര്‍ യൂനിറ്റ് അംഗം കിഴക്കെകുപ്പേരി ചാത്തപ്പെൻറ കുടുംബത്തിന് കേരള വ്യാപാര വ്യവസായ സമിതിയുടെ കീഴിൽ ജില്ല സുരക്ഷാനിധിയില്‍ നിന്നുള്ള മരണാനന്തര ധനസഹായം നല്‍കി. കൊയിലാണ്ടി മേഖല പ്രസിഡൻറ് എം.പി. കൃഷ്ണന്‍ ചാത്തപ്പെൻറ ഭാര്യക്ക് ഫണ്ട് കൈമാറി. മേഖല എക്‌സിക്യൂട്ടിവ് അംഗം എം.എം. ഗോപാലൻ, യൂനിറ്റ് സെക്രട്ടറി കെ.സി. രാജൻ, ജില്ല കമ്മിറ്റി അംഗം കരുമ്പക്കല്‍ സുധാകരന്‍ എന്നിവര്‍ സംസാരിച്ചു. സ്വാഗതസംഘം ഓഫിസ് തുറന്നു കൊയിലാണ്ടി: 'ഫാഷിസത്തെ ചെറുക്കാൻ മതേതര ജനാധിപത്യ മുന്നേറ്റം' എന്ന മുദ്രാവാക്യമുയർത്തി ജനുവരി 19-, 20-, 21 തീയതികളിൽ കൊല്ലം എ.വി നഗറിൽ നടക്കുന്ന മുനിസിപ്പൽ മുസ്ലിംലീഗ് സമ്മേളന സ്വാഗതസംഘം ഒാഫിസ് പാറക്കൽ അബ്ദുല്ല എം.എൽ.എ ഉദ്ഘാടനം ചെയ്തു. സ്വാഗതസംഘം ചെയർമാൻ കെ.എം. നജീബ് അധ്യക്ഷത വഹിച്ചു. മണ്ഡലം മുസ്ലിംലീഗ് പ്രസിഡൻറ് വി.പി. ഇബ്രാഹിം കുട്ടി മുഖ്യപ്രഭാഷണം നടത്തി. അൻവർ ഇയ്യഞ്ചേരി, എൻ.കെ. അബ്ദുൽ അസീസ്, വി.വി. മുഹമ്മദ്, ടി.എം. അബ്ദുറഹ്മാൻ, ടി.സി. നിസാർ, എസ്.എം. ബാസിത്ത്, കെ.ടി. സുമ, സി. അബ്ദുല്ല ഹാജി, വി.വി. അബൂബക്കർ, സി.കെ. മുഹമ്മദ് അലി, കെ.കെ. കുഞ്ഞഹമ്മദ്, സി.കെ. ഇബ്രാഹിം, ടി.എ.സി. അബ്ദുല്ലക്കുട്ടി, ടി. അഷറഫ്, ടി.കെ. ഇബ്രാഹിം, വി.എം. ബഷീർ, എം. അഷറഫ്, ടി.കെ. റഫീഖ്, പി.പി. ഫാസിൽ, ഹാദിഖ് ജസാർ, ടി.വി. ഇസ്മാഇൗൽ, വി.വി. നൗഫൽ, സി. ഷരീഫ്, ബി.എം. ഷബീർ എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.