വായന മനുഷ്യനെ മാറ്റിമറിക്കും -പി.കെ. പാറക്കടവ് കോഴിക്കോട്: കുട്ടികൾ വായനയിലേക്കും പുസ്തകങ്ങളിലേക്കും തിരിച്ചുവരണമെന്ന് പി.കെ. പാറക്കടവ്. വ്യക്തികളെയും സമൂഹത്തെയും തിരുത്തുന്നതിൽ പുസ്തകങ്ങൾ പ്രചോദനമായിട്ടുണ്ട്. ചരിത്രത്തിെൻറ വഴികളിൽ രേഖപ്പെടുത്തപ്പെട്ട ഗ്രന്ഥങ്ങൾ വായിക്കുന്നതിൽ പുതുതലമുറ പിന്നാക്കം പോയിട്ടുണ്ട്. കുട്ടികൾക്ക് ചോക്ലറ്റുകൾെക്കാപ്പം പുസ്തകങ്ങളും രക്ഷിതാക്കൾ വാങ്ങിക്കൊടുക്കണമെന്നും അദ്ദേഹം പറഞ്ഞു. യുവകലാസാഹിതി സമാജം ബാലവേദിയുടെ 'അക്ഷരം'കുട്ടികളുടെ ലൈബ്രറിയും വായനശാലയും ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഡോ. എൻ.പി. ഹാഫിസ് മുഹമ്മദ് കുട്ടികളുമായി 'സല്ലാപം'നടത്തി. ബാലവേദി പ്രസിഡൻറ് എൻ.വി. നിഹ്മത്ത് അധ്യക്ഷത വഹിച്ചു. ടി.ടി. തസ്ലീമ, മറിയം റഫ്ജിത്, അഹമ്മദ് സിയാദ്, പ്രഫ. കെ.വി. ഉമർ ഫാറൂഖ്, മുസ്തഫ പുതിയകം എന്നിവർ സംസാരിച്ചു. മോഡൽ സ്കൂളിൽ കയറിയ മോഷ്ടാക്കളെ പിടിക്കണം കോഴിക്കോട്: ഗവ. മോഡൽ ഹയർ സെക്കൻഡറി സ്കൂളിൽ നടന്ന മോഷണത്തിനും അക്രമണത്തിനും പിന്നിൽ പ്രവർത്തിച്ച പ്രതികളെ നിയമത്തിനു മുന്നിൽ കൊണ്ടുവരണമെന്ന് പി.ടി.എയും പൂർവവിദ്യാർഥി സംഘടനയും ആവശ്യപ്പെട്ടു. സിറ്റി പൊലീസ് കമീഷണർക്ക് പരാതിയും നൽകി. പ്രതികൾ നഗരത്തിലെ പ്രമുഖ മാനേജ്മെൻറ് സ്കൂളിലെ വിദ്യാർഥികൾ ഉൾപ്പെട്ടവരാണെന്ന് യോഗം കുറ്റപ്പെടുത്തി. വിദ്യാലയത്തിലെ വിദ്യാർഥികളെ മാത്രം കുറ്റക്കാരാക്കുന്ന രീതിയിലുള്ള പ്രചാരണമാണ് മാനേജ്മെൻറുകൾ നടത്തിക്കൊണ്ടിരിക്കുന്നത്. തീരദേശങ്ങളിലെയും ചേരിപ്രദേശങ്ങളിലെയും പാവപ്പെട്ട വിദ്യാർഥികളെ മാത്രം കരുവാക്കാനുള്ള നീക്കം അപലപനീയമാണ്. കോർപറേഷെൻറയും പി.ടി.എയുടെയും പൂർവവിദ്യാർഥി സംഘടനയുടെയും പൊതുജനങ്ങളുടെയും മറ്റു സന്നദ്ധ സംഘടനകളുടെയും സഹകരണത്തോടെ സർക്കാറിെൻറ പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം യാഥാർഥ്യമാക്കിക്കൊണ്ടിരിക്കുന്ന സന്ദർഭത്തിൽ സർക്കാർ സ്കൂളിനെ തകർക്കാനുള്ള സ്വകാര്യ സ്കൂൾ മാനേജ്മെൻറുകളുടെ കുത്സിത ശ്രമം തിരിച്ചറിയണം. പി.ടി.എ പ്രസിഡൻറ് ഷെയ്ഖ് ഷഫ്റുദ്ദീൻ, സന്നാഫ് പാലക്കണ്ടി, സി.കെ. സതീഷ്കുമാർ, ബി. മീനാകുമാരി, കെ.കെ. ഗൗരി, എം.ആർ. ദീപ, ടി. അശോക്കുമാർ, മോഹൻ കൂരിയാൽ, അനൂപ് കെ. അർജുൻ, ബീഗം മഹ്ജബിൻ, സേന്താഷ്കുമാർ, ഹരീഷ്, സരള, ഭാസ്കരൻ തുടങ്ങിയവർ സംസാരിച്ചു. പെൻഷനേഴ്സ് യൂനിയൻ കുടുംബസംഗമം പെരുവയൽ: സ്റ്റേറ്റ് സർവിസ് പെൻഷനേഴ്സ് യൂനിയൻ പെരുവയൽ യൂനിറ്റ് കുടുംബസംഗമം ഗ്രാമപഞ്ചായത്ത് ഒാഡിറ്റോറിയത്തിൽ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് വൈ.വി. ശാന്ത ഉദ്ഘാടനം ചെയ്തു. പ്രസിഡൻറ് ഇ.ഡി. ഫ്രാൻസിസ് മാസ്റ്റർ അധ്യക്ഷത വഹിച്ചു. ജില്ല സെക്രട്ടറി സി. അപ്പുക്കുട്ടി മുഖ്യ പ്രഭാഷണം നടത്തി. ജുമൈല കുന്നുമ്മൽ, കെ. കേളുക്കുട്ടി മാസ്റ്റർ, പി.കെ. ബാലൻ, എം.പി. പത്മസുന്ദരൻ എന്നിവർ സംസാരിച്ചു. സെക്രട്ടറി എം.പി. ഗോവിന്ദൻകുട്ടി സ്വാഗതം പറഞ്ഞു. കലാസാംസ്കാരിക പരിപാടി രാജീവ് പെരുമൺപുറ ഉദ്ഘാടനം ചെയ്തു. ടി.പി. മാധവൻ അധ്യക്ഷത വഹിച്ചു. സി.കെ. പാറുക്കുട്ടി സമ്മാനദാനം നിർവഹിച്ചു. എം.കെ. ഹസ്സൻകുട്ടി, പി. അശോകൻ എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.