കവിത പ്രദർശനം

കോഴിക്കോട്: കാവ്യഭൂമിയും ചൈൽഡ് എജും കവിതയുടെ ചരിത്ര വർത്തമാനങ്ങളെ കോർത്തിണക്കി 'കാവ്യദർശനം' കവികളുടെ കവിത പ്രദർശനം ജനുവരി ആദ്യവാരം കോഴിക്കോട് നടത്തും. പെങ്കടുക്കുന്നവർ പേർ രജിസ്റ്റർ ചെയ്യണം. ഫോൺ: 8089 115 111, 9061 230 430. തീരുമാനം സ്വാഗതാർഹം കോഴിക്കോട്: പട്ടികജാതി സമുദായങ്ങൾ ഉൾപ്പെട്ട മിശ്ര വിവാഹങ്ങൾക്ക് പാലിക്കേണ്ട വ്യവസ്ഥകെള ഇളവു ചെയ്ത് 2.5 ലക്ഷം രൂപ സഹായം നൽകാനുള്ള നരേന്ദ്ര മോദി സർക്കാറി​െൻറ തീരുമാനം വലിയ പ്രതീക്ഷ നൽകുന്നതായി പട്ടികജാതി മോർച്ച സംസ്ഥാന വൈസ് പ്രസിഡൻറ് ബി.കെ. പ്രേമൻ പ്രസ്താവനയിൽ പറഞ്ഞു. ശിൽപശാല കോഴിക്കോട്: നാഷനൽ സർവിസ് സ്കീം ടെക്നിക്കൽ സെൽ സ്റ്റേറ്റ് എനർജി മാനേജ്മ​െൻറ് സ​െൻററി​െൻറ സഹായത്തോടെ നടത്തുന്ന ഉൗർജ സംരക്ഷണ ബോധവത്കരണ ശിൽപശാല ജെ.ഡി.ടി ഇസ്ലാം പോളിടെക്നിക്കിൽ കോഴിക്കോട് സബ് കലക്ടർ വിഘ്നേശ്വരി ഉദ്ഘാടനം ചെയ്തു. എച്ച്.എച്ച്.എം ജെ.ഡി.റ്റി ഇസ്ലാം ഒാർഫനേജ് പ്രസിഡൻറ് സി.പി. കുഞ്ഞിമുഹമ്മദ് അധ്യക്ഷത വഹിച്ചു. ജെ.ടി.റ്റി ഇസ്ലാം പോളിടെക്നിക് പ്രിൻസിപ്പൽ കെ. ഖാലിദ്, ഡോ. നിസാം റഹ്മാൻ, എൻ. നിജേഷ്, സി.കെ. റിയാസ് എന്നിവർ സംസാരിച്ചു. ആദർശ രാഷ്ട്രീയത്തി​െൻറ ആൾരൂപമായിരുന്നു പി. സത്യനാഥൻ -എം.ജി.എസ് കോഴിക്കോട്: വിദ്യാഭ്യാസ വകുപ്പിലെ സംശുദ്ധ സേവനത്തിലൂടെ ഒൗദ്യോഗിക രംഗത്തും സർവിസ് സംഘടന രംഗത്തും സംശുദ്ധി കാത്തുസൂക്ഷിച്ച ആദർശ രാഷ്ട്രീയത്തി​െൻറ ആൾരൂപമായിരുന്നു പി. സത്യനാഥൻ എന്ന് ഡോ. എം.ജി.എസ്. നാരായണൻ. ഒരുമ സ്വാശ്രയ സംഘത്തി​െൻറയും പി. സത്യനാഥൻ അനുസ്മരണ സമ്മേളനത്തി​െൻറയും ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. സംസ്ഥാന വെയ്റ്റ് ലിഫ്റ്റിങ് ചാമ്പ്യൻ ജാനിസ് അബ്ബാസിനുള്ള വളപ്പിൽ പ്രകാശൻ പുരസ്കാരവും മുതിർന്ന പൗരന്മാരെ ആദരിക്കലും എം.ജി.എസ്. നിർവഹിച്ചു. പ്രസിഡൻറ് പി. ജ്യോത്സ്ന അധ്യക്ഷത വഹിച്ചു. കെ.പി.സി.സി സെക്രട്ടറി കെ. ജയന്ത് മുഖ്യപ്രഭാഷണവും ജനതാദൾ സംസ്ഥാന സെക്രട്ടറി പി. കിഷൻചന്ദ്, കെ.പി. വിജയകുമാർ, പി.കെ. അബ്ദുറഹ്മാൻ, സി. വീരാൻകുട്ടി, എൻ.വി. ബാബുരാജ്, എൻ. ഭാഗ്യനാഥ്, പി. ലോഹിതാക്ഷൻ, പി.എം. പ്രേമരാജൻ, സത്യൻ മുത്തയിൽ, കെ.പി. സത്യകൃഷ്ണൻ, എസ്. നൗഷാദ്, പി. അനിൽബാബു എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.