കൽപറ്റ: പഞ്ചാബിലെ ഒഷ്വാൽപുരിൽ നടക്കുന്ന നാഷനൽ ജൂനിയർ ഫുട്ബാൾ ചാമ്പ്യൻഷിപ്പിനുള്ള കേരള ടീമിൽ വയനാടിെൻറ അഭിമാനമായി അമൽദാസ്. മീനങ്ങാടി സ്വദേശിയായ അമൽ രാജൻ-ഇന്ദിര ദമ്പതിമാരുടെ മകനാണ്. 2008 മുതൽ 2015 സെപ്റ്റ് ഫുട്ബാൾ അക്കാദമിയിൽ ഏഷ്യൻ ഫുട്ബാൾ കോൺഫെഡറേഷൻ ബി ലൈസൻസ് കോച്ച് ജി.എസ്. ബൈജുവിെൻറ കീഴിൽ പരിശീലനം നേടിയ അമൽദാസ് കൽപറ്റ എസ്.കെ.എം.ജെ ഹൈസ്കൂൾ വിദ്യാർഥിയാണ്. SATWDL8Amaldas പ്ലൈവുഡ് ഫാക്ടറിക്കെതിരെ പ്രദേശവാസികള്‍ സമരത്തിന് കൽപറ്റ: കടുത്ത പരിസ്ഥിതി പ്രശ്നങ്ങളുണ്ടാക്കുന്ന കുണ്ടാല ഐഡിയല്‍ വുഡ് ഇന്‍ഡസ്ട്രീസിനെതിരെ സമരം നടത്തുമെന്ന് പ്രദേശവാസികള്‍ വാര്‍ത്തസമ്മേളനത്തില്‍ അറിയിച്ചു. പ്ലൈവുഡ് ഫാക്ടറിക്കു സമീപത്തെ കുടുംബങ്ങളെ ദുരിതത്തിലാഴ്ത്തി കടുത്ത പാരിസ്ഥിതിക പ്രശ്നങ്ങളുണ്ടാക്കുകയാണ് ഈ ഫാക്ടറി. ഫാക്ടറിയില്‍നിന്ന് രാസവസ്തുക്കളുടെ അവശിഷ്ടങ്ങളും ദുര്‍ഗന്ധവും യന്ത്രങ്ങളുടേയും മറ്റും ശബ്ദവും കാരണം സമീപത്ത് താമസിക്കുന്നവര്‍ക്ക് ഉറങ്ങുന്നതിനോ വിദ്യാര്‍ഥികള്‍ക്ക് പഠിക്കുന്നതിനോ ഭക്ഷണം കഴിക്കുന്നതിനുപോലും കഴിയുന്നില്ല. കുട്ടികള്‍ ശ്വാസതടസ്സം, ചൊറിച്ചില്‍, ഛര്‍ദി പോലുള്ള രോഗങ്ങളാല്‍ ബുദ്ധിമുട്ട് അനുഭവിക്കുകയാണ്. കടുത്ത പരിസ്ഥിതി ദുരന്തങ്ങളും മാരക രോഗങ്ങളുമുണ്ടാക്കുന്ന ഫോര്‍മാല്‍ഡിഹൈഡ്, പെൻറാ ക്ലോറോഫിനോള്‍ തുടങ്ങിയ മാരക രാസ വസ്തുക്കളുപയോഗിച്ചാണ് ഇവിടെ പ്ലൈവുഡുകള്‍ നിര്‍മിക്കുന്നത്. ഫാക്ടറിയുടെ പ്രവര്‍ത്തനം കാരണം പരിസരത്തുള്ള കിണറുകളെല്ലാം മലിനമാണ്. കുടിവെള്ളത്തിനായി ജനങ്ങള്‍ കഷ്ടത അനുഭവിക്കുകയാണ്. ഇതിനെതിരെ നല്‍കുന്ന പരാതികളില്‍ യാതൊരും നടപടിയും ഉദ്യോഗസ്ഥര്‍ സ്വീകരിക്കുന്നില്ല. 24 മണിക്കൂറും ഫാക്ടറി പ്രവര്‍ത്തിക്കുകയാണ്. ഫാക്ടറിയെ എതിര്‍ക്കുന്ന സമീപവാസികള്‍ക്കെതിരെ കള്ളക്കേസ് എടുപ്പിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്യുകയാണ്. വരുംദിവസങ്ങളില്‍ ഫാക്ടറി വൈകിട്ട് ആറിനു ശേഷം പ്രവര്‍ത്തിച്ചാല്‍ സമരപരിപാടികളുമായി മുന്നോട്ടു പോകാനാണ് സമീപവാസികളുടെ തീരുമാനം. വാര്‍ത്തസമ്മേളനത്തില്‍ നൂര്‍ജഹാന്‍ നൗഷാദ്, റുഖിയ നസീര്‍, ഉമ്മുകുല്‍സു ജാഫര്‍, റാബിയ സിദ്ദീഖ്, ജമീല ഇബ്രാഹിം എന്നിവര്‍ പങ്കെടുത്തു. എല്ലാ അനുമതികളോടും കൂടിയാണ് ഫാക്ടറി പ്രവർത്തിക്കുന്നതെന്നും, നിക്ഷിപ്ത താൽപര്യമുള്ള ചിലർ സ്ത്രീകളെ ഉപയോഗിച്ച് ഫാക്ടറി തകർക്കാനുള്ള ശ്രമമാണ് നടത്തുന്നതെന്നും ഉടമ നൗഷാദ് പറഞ്ഞു. ഇവർ പരാതി നൽകിയതിനെത്തുടർന്ന് എല്ലാ വകുപ്പുകളും ഫാക്ടറിയിൽ പരിേശാധന നടത്തിയതാണ്. കുറ്റകരമായ യാതൊന്നും പരിശോധനയിൽ കണ്ടെത്തിയിട്ടില്ല. ഫാക്ടറിക്കു സമീപത്തുള്ള മറ്റുള്ളവർക്കൊന്നും യാതൊരു പരാതിയുമില്ല. പരിസ്ഥിതി പ്രശ്നങ്ങളുണ്ടാക്കുന്നു തുടങ്ങിയ ആരോപണങ്ങളെല്ലാം അടിസ്ഥാന രഹിതമാണെന്നും ഉടമ പ്രതികരിച്ചു. ബ്ലേഡ് ഇടപാടുകാരൻ തട്ടിയെടുത്ത ഭൂമി തിരിച്ചുപിടിക്കാൻ മാർച്ച് കൽപറ്റ: ബ്ലേഡ് ഇടപാടുകാരൻ നിർധന കുടുംബത്തിൽനിന്ന് തട്ടിയെടുത്ത 1.89 ഏക്കർ ഭൂമി തിരിച്ചുപിടിക്കുമെന്ന് കണിയാമ്പറ്റ പറളിക്കുന്നിലെ കർമസമിതി ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ അറിയിച്ചു. ഇൗ മാസം 12ന് രാവിലെ ഇൗ ഭൂമിയിലേക്ക് മാർച്ച് സംഘടിപ്പിക്കും. പറളിക്കുന്ന് പാമ്പറമ്പിൽ മുനീറിെൻറയും ഭാര്യയുടെയും പേരിലുള്ള 1.89 ഏക്കർ ഭൂമിയാണ് കൽപറ്റയിലെ ബ്ലേഡ് ഇടപാടുകാരനായ അലവിക്കുട്ടിയെന്നയാളും ഭാര്യയും ചേർന്ന് സ്വന്തമാക്കിയത്. ഗൾഫിൽ ഹോട്ടൽ നടത്തിവന്ന മുനീർ സാമ്പത്തിക ബാധ്യതയെ തുടർന്നാണ് അലവിക്കുട്ടിയുടെ കെണിയിൽപ്പെട്ടത്. മുട്ടിൽ വില്ലേജിലെ 25 സെൻറ് സ്ഥലവും കണിയാമ്പറ്റ വില്ലേജിലെ 1.5 ഏക്കർ ഭൂമിയും വെങ്ങപ്പള്ളി വില്ലേജിലെ 14 സെൻറ് സ്ഥലവും ഇന്നോവ കാറുമാണ് അലവിക്കുട്ടി തട്ടിയെടുത്തത്. നാട്ടിലെത്തിയ മുനീറിന് പ്രമേഹം കാരണം കാഴ്ച നഷ്ടപ്പെട്ടു. ഇപ്പോൾ കൽപറ്റയിൽ ചികിത്സയിലാണ്. മുനീറിനെയും കുടുംബത്തെയും സഹായിക്കാനായി പറളിക്കുന്നിൽ മുഴുവൻ രാഷ്ട്രീയ കക്ഷികളുടെയും ഭാരവാഹികളും നാട്ടുകാരും ചേർന്ന് കർമസമിതി രൂപവത്കരിച്ചിരുന്നു. സർവകക്ഷി ഭാരവാഹികൾ കൽപറ്റ എ.എസ്.പിക്ക് പരാതിയും നൽകി. എന്നാൽ, എ.എസ്.പി ഓഫിസിൽനിന്ന് മുനീറിനെ ഫോൺ ചെയ്ത് വിലപേശൽ നടത്തുകയാെണന്ന് കർമസമിതി ഭാരവാഹികൾ പറഞ്ഞു. മധ്യസ്ഥ ശ്രമത്തിെൻറ ഫലമായി 2017 ജൂൺ 30ന് അലവിക്കുട്ടിയുമായി കരാർ ഉണ്ടാക്കിയിരുന്നു. ഇതുപ്രകാരം പിണങ്ങോട്ടെ 14 സെൻറ് ഭൂമിയും മൂന്നു ലക്ഷം രൂപയും വാര്യാട്ടെ 25 സെൻറ് ഭൂമിക്ക് 10 ലക്ഷം രൂപയും മുനീർ നൽകിയാൽ ഭൂമി തിരിച്ചുനൽകണം. കണിയാമ്പറ്റ വില്ലേജിലെ ഒന്നര ഏക്കറിൽ 60 സെൻറ് സ്ഥലം പലിശക്ക് പകരമായി അലവിക്കുട്ടിക്ക് നൽകിയ ശേഷമുള്ള 90 സെൻറ് സ്ഥലം തിരികെ മുനീറിന് രജിസ്റ്റർ ചെയ്തു കൊടുക്കണം. കരാർ പ്രകാരം 2017 ജൂലായ് 30ന് മുമ്പ് ഭൂമി തിരിച്ചു നൽകണമായിരുന്നു. ഇത് ലംഘിക്കപ്പെടുകയും പൊലീസ് നീതി നടപ്പാക്കാതിരിക്കുകയും ചെയ്തതിനാലാണ് പ്രക്ഷോഭം സംഘടിപ്പിക്കുന്നതെന്ന് ഭാരവാഹികൾ പറഞ്ഞു. ഭൂമിയിലേക്ക് മാർച്ച് നടത്തിയശേഷം മുനീറിനെയും കുടുംബത്തെയും അലവിക്കുട്ടിയുടെ വീടിനുമുമ്പിൽ കുടിയിരുത്തുമെന്നും ഇവർ പറഞ്ഞു. കർമസമിതി ഭാരവാഹികളായ പ്രകാശ് കാവുംമറ്റം, മായൻ സിദ്ദീഖ്, വി.പി. യൂസഫ്, പി.ഇ. ജോർജ്കുട്ടി, എ. മോഹനൻ, സന്തോഷ് പൂന്തോട്ടം, ഇ.പി. ഫിലിപ്പ്കുട്ടി, പി. ഹനീഫ എന്നിവർ വാർത്തസമ്മേളനത്തിൽ പങ്കെടുത്തു. കർമസമിതി ഭാരവാഹികളുടെ ആരോപണങ്ങൾ വ്യക്തിപരമായി തന്നെ തേജോവധം ചെയ്യാനുള്ള ശ്രമത്തിെൻറ ഭാഗമായാണെന്ന് അലവിക്കുട്ടി 'മാധ്യമ'ത്തോട് പറഞ്ഞു. മുനീറുമായിട്ട് കച്ചവടം നടത്തിയിട്ടില്ല. ബ്രോക്കർ മുഖേനയാണ് സ്ഥലം വാങ്ങിയത്. ചില സ്ഥലങ്ങളിൽ വിറ്റുപോവുകയും ചെയ്തിട്ടുണ്ട്്. സമൂഹത്തിനു മുന്നിൽ തന്നെ താറടിച്ചു കാണിക്കാനാണ് ഇവരുടെ ശ്രമമെന്നും അലവികുട്ടി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.