കോഴിക്കോട്: മുസ്‌ലിംസ്ത്രീയെക്കുറിച്ചുള്ള കേരളീയ പൊതുബോധത്തിെൻറ പൊളിച്ചെഴുത്ത്വേദിയായി മാറി ഗേൾസ് ഇസ്‌ലാമിക് ഓർഗനൈസേഷൻ കേരള സംഘടിപ്പിച്ച പർവ്വാസ് ഇസ്‌ലാമിക് കാമ്പസ് ഫെസ്റ്റ്. സംസ്ഥാനത്തെ വിവിധ കലാലയങ്ങളിൽനിന്നായി ആയിരത്തോളം വിദ്യാർഥിനികൾ 54 മത്സരങ്ങളിലായി മാറ്റുരച്ച കലാവിരുന്നിൽ 471 പോയൻറ് നേടി മലപ്പുറം ശാന്തപുരം അൽ ജാമിഅ അൽ ഇസ്ലാമിയ ഓവറോൾ ചാമ്പ്യൻമാരായി. 420 പോയൻറ് നേടി ഫറോക്ക് ഇർഷാദിയകോളജ് റണ്ണേഴ്സ് അപ്പായി. ചേന്ദമംഗലൂർ ഇസ്ലാഹിയ കോളജിനാണ് മൂന്നാംസ്ഥാനം. ഫറോക്ക് ഇർഷാദിയ കോളജിൽ നടന്ന സമാപന സമ്മേളനം ജമാഅത്തെ ഇസ്‌ലാമി മുൻ കേന്ദ്ര ഉപാധ്യക്ഷൻ പ്രഫ. കെ.എ. സിദ്ദീഖ് ഹസൻ ഉദ്ഘാടനം ചെയ്തു. കേരളത്തിെൻറ സാംസ്കാരിക- വൈജ്ഞാനിക മേഖലകളിൽ പ്രതിഭകളെ വാർത്തെടുക്കാനുള്ള ശ്രമമാണ് ജി.ഐ.ഒയുേടതെന്ന് ജമാഅത്തെ ഇസ്‌ലാമി കേരള അസി.അമീർ പി. മുജീബുർ റഹ്മാൻ പറഞ്ഞു. ജി.ഐ.ഒ സംസ്ഥാന പ്രസിഡൻറ് അഫീദ അഹമ്മദ് അധ്യക്ഷത വഹിച്ചു. ജമാഅത്തെ ഇസ്ലാമി വിദ്യാഭ്യാസവകുപ്പ് ചെയർമാൻ കൂട്ടിൽ മുഹമ്മദലി, വനിത വിഭാഗം പ്രസിഡൻറ് എ. റഹ്മത്തുന്നിസ, സോളിഡാരിറ്റി പ്രസിഡൻറ് പി.എം. സ്വാലിഹ്, എസ്.ഐ.ഒ സംസ്ഥാന പ്രസിഡൻറ് ഡോ.സഫീർ എ.കെ, വി.പി. ബഷീർ, ആർ. യൂസുഫ്, പി. റുക്സാന തുടങ്ങിയവർ പങ്കെടുത്തു. ജി.ഐ.ഒ സംസ്ഥാന ജനറൽ സെക്രട്ടറി ഫസ്ന മിയാൻ സ്വാഗതവും ഫെസ്റ്റ് ജനറൽ കൺവീനർ നഫീസ തനൂജ നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.