കോഴിക്കോട്: ഓഖി ചുഴലിക്കാറ്റ് ദുരന്തത്തിൽ ജില്ലയിൽ 24.87 കോടി രൂപയുടെ നാശനഷ്ടം. കടൽഭിത്തികൾ തകർന്നത് സംബന്ധിച്ച് ഇറിഗേഷൻ വകുപ്പ് സമർപ്പിച്ച കണക്കുകൾ പ്രകാരം 23.9 കോടി രൂപയുടെ നാശമുണ്ട്. കടൽഭിത്തിയുടെ അറ്റകുറ്റപ്പണികൾ നടത്താത്തത് തിരമാലകൾ തീരങ്ങളിൽ രൂക്ഷതയോടെ അടിക്കുന്നതിന് കാരണമാകുമെന്ന് റിപ്പോർട്ടിൽ പറയുന്നു. ഫിഷറീസ് വകുപ്പിെൻറ കണക്ക് പ്രകാരം 22.8 ലക്ഷം രൂപയുടെ നഷ്ടം മത്സ്യബന്ധനയാനങ്ങളും അനുബന്ധ ഉപകരണങ്ങളും നശിച്ച ഇനത്തിൽ ഉണ്ട്. 25 വീടുകൾ നശിച്ചത് പ്രകാരം അഞ്ചു ലക്ഷം രൂപയുടെ നഷ്ടം ഉണ്ടായി. വിളകൾ നശിച്ച ഇനത്തിൽ 12.5 ലക്ഷം രൂപയുടെ നഷ്ടം കണക്കാക്കുന്നു. കടൽക്ഷോഭത്തെ തുടർന്ന് ലോഡ്ജുകളിൽ തങ്ങേണ്ടിവന്ന ലക്ഷദീപു നിവാസികൾ വ്യാഴാഴ്ച കപ്പൽമാർഗം നാട്ടിലേക്ക് തിരിക്കും. ഇവരുടെ തിരിച്ചുപോക്കു സംബന്ധിച്ച് ജില്ലാ കലക്ടർ യു.വി ജോസ് ലക്ഷദീപു കലക്ടറുമായി ബന്ധപ്പെട്ടിരുന്നു. ഇതിെൻറ ഫലമായാണ് ആന്ത്രാത്ത് ദീപിൽനിന്നുളള ചെറിയ പാണി എന്ന കപ്പൽ ബേപ്പൂരിലേക്ക് തിരിച്ചത്. ഈ കപ്പൽ ഇന്ന് രാവിലെ കോഴിക്കോടുനിന്നുളള യാത്രക്കാരുമായി ലക്ഷദീപുകളിലേക്ക് തിരിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.