ഇശൽ മഴയിൽ നനഞ്ഞ്​

പേരാമ്പ്ര: നിറഞ്ഞ വേദിയിൽ മാപ്പിളപ്പാട്ടി​െൻറ ഇശലുകൾ തീർത്ത് ഹദിയ സകരിയ സംസ്ഥാനതല മത്സരത്തിലേക്ക്. ഹൈസ്കൂൾ വിഭാഗം പെൺകുട്ടികളുടെ മാപ്പിളപ്പാട്ട് മത്സരത്തിലാണ് പതിനാലാം രാവ് സീസൺ മൂന്നിലെ പാട്ടുകാരി കൂടിയായ ഹദിയ ഇശലി​െൻറ ഈണങ്ങൾ തീർത്തത്. സിൽവർഹിൽസ് എച്ച്.എസ്.എസ് പത്താം ക്ലാസ് വിദ്യാർഥിനിയായ ഹദിയ ആദ്യമായാണ് സംസ്ഥാനതല മത്സരത്തിന് ഒരുങ്ങുന്നത്. ഗസൽ, ലൈറ്റ് മ്യൂസിക്, ഗ്രൂപ്പ് സോങ്, ഒപ്പന എന്നിവയിലും പങ്കെടുക്കുന്നുണ്ട്. ബദറുദ്ദീൻ പാറന്നൂർ രചനനിർവഹിച്ച പാട്ടാണ് ഹദിയ പാടിയത്. മുഹമ്മദ് സകരിയയുടെയും ഷക്കീലയുടെയും മകളാണ്. നാസർ പറശ്ശിനിക്കടവാണ് മാപ്പിളപ്പാട്ടിൽ ഹദിയയുടെ ഗുരു. അപ്പീൽ വഴിയെത്തിയ മുഹമ്മദ് ഷിയാസിനാണ് ഹൈസ്കൂൾ വിഭാഗം മാപ്പിളപ്പാട്ടിൽ ഒന്നാം സ്ഥാനം. മാത്തറ സി.ഐ.ആർ.എച്ച്.എസ്.എസ് എട്ടാം ക്ലാസ് വിദ്യാർഥിയായ ഷിയാസ് ഹനീഫ മുടിക്കൊടി​െൻറ കീഴിലാണ് പാട്ട് പഠിക്കുന്നത്. അറബി സംഘഗാനത്തിലും മത്സരിക്കുന്നുണ്ട്. ഇശൽ മേജർ മഞ്ചേരി ഗ്രൂപ്പി​െൻറ ഗാനമേള വേദികകളിൽ സജീവ സാന്നിധ്യമായ ഷിയാസിന് അടുത്ത മാസം ബഹ്റൈനിൽ നടക്കുന്ന സ്റ്റേജ് ഷോയിൽ പാടാൻ ക്ഷണം ലഭിച്ചിട്ടുണ്ട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.