അഭയാർഥികളുടെ വേദന ചൊല്ലി ഒന്നാമതെത്തി

പോരാമ്പ്ര: ഹൈസ്കൂൾ വിഭാഗം അറബിക് പദ്യം ചൊല്ലലിൽ വാണിമേൽ ഹയർ സെക്കൻഡറി സ്കൂൾ 10ാം തരം വിദ്യാർഥി ഫാത്തിമത്ത് നാജിയ ഒന്നാം സ്ഥാനവും എ ഗ്രേഡും നേടി. റോഹിങ്ക്യൻ അഭയാർഥികളെക്കുറിച്ച 'മിൻ ബിലാദി'എന്ന് തുടങ്ങുന്ന വരികളാണ് ചൊല്ലിയത്. വയലിനിൽ കൊയിലാണ്ടി ജി.വി.എച്ച്.എസ്.എസിന് ഇരട്ട വിജയം പേരാമ്പ്ര: വയലിൻ മത്സരത്തിൽ കൊയിലാണ്ടി ഗവ. വൊക്കേഷനൽ ഹയർ സെക്കൻഡറി സ്കൂളിന് ഇരട്ട വിജയം. ഹൈസ്കൂൾ വിഭാഗത്തിൽ എസ്. കാർത്തിക്കും ഹയർ സെക്കൻഡറി വിഭാഗത്തിൽ ദേവപ്രിയയുമാണ് നേട്ടം കൈവരിച്ചത്. സത്യ​െൻറയും ശശികലയുടെയും മകനാണ് കാർത്തിക്. സുരേന്ദ്ര​െൻറയും സോളിയുടെയും മകളാണ് ദേവപ്രിയ.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.