ജില്ല സ്​കൂൾ കലോത്സവം സിറ്റി ഉപജില്ല മുന്നിൽ

പേരാമ്പ്ര: മൂന്നാം ദിനത്തിലെത്തിയതോടെ ജില്ല സ്കൂൾ കലോത്സവ നഗരിയായ പേരാമ്പ്ര രാഗ, ലയ, താളങ്ങളുടെ സമ്മേളന ഭൂമിയായി. ചൊവ്വാഴ്ച രാത്രി വൈകിയാണ് പലവേദികളിലെയും മത്സരം അവസാനിച്ചത്. ബുധനാഴ്ച ഉറക്കമില്ലാത്ത രാത്രി സമ്മാനിക്കുകയാണ് കലയുടെ ഈ പൂരം. കഴിഞ്ഞ ദിവസത്തി​െൻറ തുടർച്ചയെന്നോണം ബുധനാഴ്ചയും മത്സരം ആരംഭിക്കാൻ പലവേദികളിലും രാവിലെ 11 കഴിഞ്ഞു. ഒന്നാം വേദിയിൽ ബുധനാഴ്ച അരങ്ങേറിയ സംഘം നൃത്തം കാണാൻ ആദ്യവസാനം വൻ ജനാവലിയാണുണ്ടായിരുന്നത്. ഈ മേഖലയിലെ ആറ് ഉപജില്ലകളിലെ സ്കൂളുകൾക്ക് വ്യാഴാഴ്ച അവധി പ്രഖ്യാപിച്ച സാഹചര്യത്തിൽ വിദ്യാർഥികളുടെ പങ്കാളിത്തം ഏറും. കലോത്സവത്തി​െൻറ മൂന്നാം ദിനം എല്ലാ വിഭാഗത്തിലുമായി 116 ഇനങ്ങൾ പൂർത്തിയായപ്പോൾ 440 പോയൻറുമായി കോഴിക്കോട് സിറ്റി ഉപജില്ല യു.പി, ഹൈസ്കൂൾ, ഹയർ സെക്കൻഡറി വിഭാഗത്തിൽ ഒന്നാം സ്ഥാനത്താണുള്ളത്. 75 പോയൻറുമായി യു.പി വിഭാഗത്തിൽ പേരാമ്പ്രയും ഹൈസ്കൂൾ വിഭാഗത്തിൽ 159 പോയൻറുമായി കൊയിലാണ്ടിയും ഹയർ സെക്കൻഡറി വിഭാഗത്തിൽ 156 പോയൻറുമായി ബാലുശ്ശേരിയും രണ്ടാം സ്ഥാനത്താണുള്ളത്. യു.പി. വിഭാഗം സംസ്കൃേതാത്സവത്തിൽ 63 പോയൻറ് നേടി ചോമ്പാല, കുന്ദമംഗലം ഉപജില്ലകൾ ഒന്നാം സ്ഥാനത്തും 61 പോയൻറ് നേടി കുന്നുമ്മൽ, ചേവായൂർ, മേലടി ഉപജില്ലകൾ രണ്ടാംസ്ഥാനത്തും 58 പോയൻറ് നേടി പേരാമ്പ്ര, മുക്കം ഉപജില്ലകൾ മൂന്നാം സ്ഥാനത്തുമാണുള്ളത്. ഹൈസ്കൂൾ വിഭാഗം സംസ്കൃേതാത്സവത്തിൽ 56 പോയൻറ് നേടി മേലടി, ബാലുശ്ശേരി, പേരാമ്പ്ര ഉപജില്ലകൾ ഒന്നാം സ്ഥാനത്തും 54 പോയൻറുമായി കൊയിലാണ്ടി രണ്ടാം സ്ഥാനത്തും 53 പോയൻറുമായി ചേവായൂർ മൂന്നാം സ്ഥാനത്താണുള്ളത്. യു.പി അറബിക് കലോത്സവത്തിൽ 48 പോയൻറുമായി നാദാപുരം, ചോമ്പാല ഉപജില്ല ഒന്നാം സ്ഥാനത്തും 46 പോയൻറുമായി കുന്നുമ്മൽ രണ്ടാം സ്ഥാനത്തും 45 പോയൻറുനേടി മുക്കം മൂന്നാം സ്ഥാനത്തുമാണുള്ളത്. ഹൈസ്കൂൾ അറബിക് കലോത്സവത്തിൽ 62 പോയൻറുമായി നാദാപുരം, 61 പോയൻറുമായി തോടന്നൂർ, കോഴിക്കോട് റൂറൽ, 59 പോയൻറുമായി ഫറോക്ക് എന്നീ ഉപജില്ലകൾ ഒന്ന്, രണ്ട്, മൂന്ന് സ്ഥാനത്താണുള്ളത്. അപ്പീലിന് ബുധനാഴ്ചയും കുറവില്ല. നേരത്തേ ഡി.ഡി അനുവദിച്ച 204 അപ്പീലിനുപുറമെ 11 അപ്പീലുകൾ കൂടി വന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.