മനുഷ്യത്വം ഇവരെ 'യാചകരാക്കി'

പേരാമ്പ്ര: രാപ്പകൽ ഭേദമില്ലാതെ കലയുടെ വസന്തം പൂത്തുലയുമ്പോൾ അത് ആസ്വദിക്കാതെ ഇവിടെ അതുൽദേവും സങ്കീർത്തും 'യാചിക്കുകയാണ്'. മേള കാണാനെത്തുന്നവർക്കു മുന്നിൽ ഇവർ കൈനീട്ടുന്നത് കിടപ്പിലായ രോഗികൾക്ക് വേണ്ടിയാണെന്ന് മാത്രം. പേരാമ്പ്ര ദയ പാലിയേറ്റീവ് കെയറിലെ വളൻറിയർമാരായ അതുലും സങ്കീർത്തും പേരാമ്പ്ര ഹയർ സെക്കൻഡറി സ്കൂളിലെ എൻ.എസ്.എസ് വളൻറിയർമാർ കൂടിയാണ്. ഇവരെ കൂടാതെ ശ്രീലക്ഷ്മി, പൂജ, തീർത്ഥ തുടങ്ങിയ എൻ.എസ്.എസ് വളൻറിയർമാരും ദയയിലെ രോഗികൾക്ക് വേണ്ടി കലോത്സവ നഗരിയിൽ പിരിവ് നടത്തുന്നു. ദയയിലെ രോഗികൾ ഉണ്ടാക്കിയ ഉൽപന്നങ്ങളുടെ വിൽപനയും കലോത്സവ നഗരിയിലുണ്ട്. ഈ ഉൽപന്നങ്ങൾ വിറ്റുകിട്ടുന്ന പണം കൊണ്ടാണ് കിടപ്പിലായ രോഗികൾ ഉൾപ്പെടെ ഉപജീവനം കണ്ടെത്തുന്നത്. കെ.വി. കുഞ്ഞബ്ദുല്ല, വസന്ത തുടങ്ങിയവരാണ് ദയ സ്റ്റാളിന് നേതൃത്വം നൽകുന്നത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.