യു.പി നാടകം; അലീനയും നിഹാലും മികച്ച നടീനടന്മാർ

പേരാമ്പ്ര: ജില്ല സ്കൂൾ കലോത്സവത്തിൽ യു.പി വിഭാഗം നാടകമത്സരത്തിൽ മികച്ച നടനായി കുറ്റ്യാടി എം.ഐ.യു.പി സ്കൂളിലെ മുഹമ്മദ് നിഹാലും നടിയായി വടകര കുറുന്തോടി യു.പി സ്കൂളിലെ അലീന ബാബുരാജും തിരഞ്ഞെടുക്കപ്പെട്ടു. ഉറൂബി​െൻറ ഉമ്മാച്ചുവിെന അടിസ്ഥാനമാക്കി ഒരുക്കിയ മലയാളപ്പച്ച എന്ന നാടകത്തിലെ അഭിനയത്തിനാണ് നിഹാൽ നേട്ടം കൊയ്തത്. രണ്ടാംതവണയാണ് മികച്ച നടനാവുന്നത്. കോട്ടിട്ട ഏകാധിപതിയുടെ കഥപറയുന്ന 'ആ..എ..ഒ' എന്ന നാടകത്തിലെ അഭിനയത്തിലൂടെയാണ് അലീന മികച്ച നടിയായത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.