വെള്ളിമാട്​കുന്ന്​^മാനാഞ്ചിറ റോഡിൽ​ വീണ്ടും അപകടം: ബസിടിച്ച്​ സ്​കൂട്ടർ യാത്രക്കാരൻ മരിച്ചു

വെള്ളിമാട്കുന്ന്-മാനാഞ്ചിറ റോഡിൽ വീണ്ടും അപകടം: ബസിടിച്ച് സ്കൂട്ടർ യാത്രക്കാരൻ മരിച്ചു കോഴിക്കോട്: വയനാട് റോഡിൽ കിഴക്കേ നടക്കാവ് ജങ്ഷനിൽ ബസിടിച്ച് സ്കൂട്ടർ യാത്രക്കാരൻ മരിച്ചു. പെരുമണ്ണ പുളിക്കൽതാഴം ചാലിൽപറമ്പ് മൊയ്തീൻകുട്ടിയാണ് (56) മരിച്ചത്. ഇദ്ദേഹം സഞ്ചരിച്ച സ്കൂട്ടറിൽ ചെറുകുളത്തുനിന്ന് നഗരത്തിലേക്ക് വന്ന സ്വകാര്യ ബസിടിക്കുകയായിരുന്നു. ഭാര്യ ചികിത്സയിലുള്ള നടക്കാവിലെ സ്വകാര്യ ആശുപത്രിയിൽനിന്ന് നാട്ടിലേക്ക് പോകവെ രാവിലെ 10.30 ഒാടെയാണ് അപകടം. നടക്കാവ് ക്രോസ് റോഡിൽനിന്ന് വയനാട് റോഡിലേക്ക് കയറവെ ബസിടിക്കുകയായിരുന്നു. ബസിനടിയിൽപെട്ട് ഇയാളുടെ ഹെൽമറ്റ് തകർന്നു. നാട്ടുകാർ നിരന്തരം ആവശ്യപ്പെട്ടിട്ടും വീതികൂട്ടി വികസനം യാഥാർഥ്യമാകാത്ത വെള്ളിമാട് കുന്ന്-മാനാഞ്ചിറ റോഡിലാണ് വീണ്ടും അപകട മരണം. പെരുമണ്ണയിലെ ഓട്ടോ െഡ്രെവറായ മൊയ്തീൻ കുട്ടി, ഗുഡ്സ് ട്രാൻസ്പോർട്ട് വർക്കേഴ്സ് ഫെഡറേഷൻ (സി.ഐ.ടി.യു) പെരുമണ്ണ യൂനിറ്റ് വൈസ് പ്രസിഡൻറാണ്. ഭാര്യ: സുബൈദ, മക്കൾ: ഇർഷാദ്, നാഫിയ, ഇർഫാൻ, മരുമക്കൾ: മുഫീദ, നൗഷാദ് ബാബു. പടം moideenkutty (56)
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.