ഗ്രാമീണ റോഡ് വികസന സമിതിയിൽ ശമ്പളപരിഷ്കരണം നടപ്പാക്കണമെന്ന് മനുഷ്യാവകാശ കമീഷൻ

*ജില്ലയിലെ പി.എം.ജി.എസ്.വൈ പദ്ധതിയിലെ ജോലിക്കാരാണ് പരാതി നൽകിയത് കൽപറ്റ: കരാർ അടിസ്ഥാനത്തിൽ ജോലി ചെയ്യുന്ന ജീവനക്കാരുടെ വർധിപ്പിച്ച വേതനം സംസ്ഥാന റൂറൽ റോഡ് െഡവലപ്മ​െൻറ് അതോറിറ്റിയിലും നടപ്പാക്കണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമീഷൻ. ഇക്കാര്യത്തിൽ സർക്കാർ തലത്തിൽ അംഗീകാരം വാങ്ങി അതോറിറ്റിയിലെ ജീവനക്കാർക്ക് ശമ്പളം വർധിപ്പിച്ച് നൽകണമെന്ന് ഗ്രാമവികസന കമീഷണർക്ക് കമീഷൻ ആക്റ്റിങ് അധ്യക്ഷൻ ജഡ്ജ് പി. മോഹനദാസ് നിർദേശം നൽകി. ജില്ലയിൽ പി.എം.ജി.എസ്.വൈ പദ്ധതിയുടെ നടത്തിപ്പിനായി 2010 മുതൽ ജോലി ചെയ്യുന്നവർ നൽകിയ പരാതിയിലാണ് ഉത്തരവ്. സംസ്ഥാനത്തെ മുഴുവൻ ഗ്രാമീണ റോഡുകളിലെ പ്ലാൻ തയാറാക്കൽ, റോഡുകളുടെ ഗുണനിലവാര പരിശോധനക്ക് എത്തുന്ന ഉദ്യോഗസ്ഥരെ കൃത്യനിർവഹണത്തിന് സഹായിക്കുക തുടങ്ങിയ ജോലികളാണ് ഇവർ നിർവഹിക്കുന്നത്. കമീഷൻ ഗ്രാമവികസന കമീഷനിൽനിന്നും വിശദീകരണം ആവശ്യപ്പെട്ടിരുന്നു. ഗ്രാമീണ സഡക്ക് യോജനയുടെ നടത്തിപ്പിനായി തദ്ദേശ സ്വയംഭരണ വകുപ്പിന് കീഴിൽ രൂപവത്കരിച്ചതാണ് കേരള സംസ്ഥാന റൂറൽ റോഡ് െഡവലപ്മ​െൻറ് അതോറിറ്റിയെന്നും ഇവിടെ 180 ഓളം കരാർ ജീവനക്കാർ പ്രവർത്തിക്കുന്നുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു. 2016ലെ ധനവകുപ്പ് ഉത്തരവി​െൻറ അടിസ്ഥാനത്തിൽ കരാർ ജീവനക്കാരുടെ വേതനം വർധിപ്പിച്ചെങ്കിലും അതോറിറ്റിയിലെ ജീവനക്കാർക്ക് അത് ബാധകമാക്കാൻ ധനവകുപ്പ് അംഗീകാരം നൽകിയിട്ടില്ല. എൻജിനീയർമാർക്ക് 15,000 രൂപയും ഓവർസിയർമാർക്ക് 7000 രൂപയും ഡി.ടി.പി ഓപറേറ്റർക്ക് 6000 രൂപയുമാണ് ശമ്പളം. ഇത് 2013നുശേഷം പരിഷ്കരിച്ചിട്ടില്ല. സിവിൽ അപ്പീൽ നമ്പർ 213/13 നമ്പർ പ്രകാരം പഞ്ചാബും ജഗ്ജിത്ത് സിങ്ങും തമ്മിലുള്ള കേസിൽ സുപ്രീംകോടതി വിധിയുടെ അടിസ്ഥാനത്തിൽ താൽക്കാലിക ജീവനക്കാർക്ക് സമാനജോലിചെയ്യുന്ന സ്ഥിരം ജീവനക്കാരുടെ മിനിമം ശമ്പളം കിട്ടാൻ അർഹതയുണ്ടെന്ന് പറയുന്നതായി കമീഷൻ ചൂണ്ടിക്കാണിച്ചു. ഇതി​െൻറ അടിസ്ഥാനത്തിൽ കരാർ ജീവനക്കാരുടെ ശമ്പളം വർധിപ്പിച്ച് നൽകണമെന്നും കമീഷൻ ആവശ്യപ്പെട്ടു. ഇന്ദുശ്രീ മാത്യൂ നൽകിയ പരാതിയിലാണ് നടപടി. പടിഞ്ഞാറത്തറ ടൗണിലെ തകർന്ന റോഡുകൾ: പ്രതിഷേധവുമായി യൂത്ത് ലീഗ് പൊതുമരാമത്ത് ഒാഫിസ് മാർച്ച് പടിഞ്ഞാറത്തറ: നവീകരണത്തി​െൻറ പേരിൽ കുത്തിപ്പൊളിച്ച തകർന്ന പടിഞ്ഞാറത്തറ ടൗണിലെ റോഡ് അടിയന്തരമായി നവീകരിക്കണമെന്നാവശ്യപ്പെട്ട് പഞ്ചായത്ത് യൂത്ത് ലീഗ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പൊതുമരാമത്ത് ഒാഫിസിലേക്ക് മാർച്ച് നടത്തി. ടൗൺ നവീകരണം നടപ്പാക്കുന്നതിന് അന്നത്തെ എം.എൽ.എ േശ്രയാംസ് കുമാറാണ് 75 ലക്ഷം രൂപ അനുവദിച്ചത്. ഇത് ടെൻഡർ ചെയ്ത കരാറുകാരൻ പ്രവൃത്തി നടത്തുന്നതിന് മുൻപരിചയം പോലുമില്ലാത്ത ആളുകളെ ഏൽപിച്ചത്, പ്രവൃത്തി മാസങ്ങൾ നീളാൻ ഇടയാക്കി. രണ്ടു വർഷമായി ആരംഭിച്ച പ്രവൃത്തി ഇപ്പോഴും പാതി വഴിയിലാണ്. ടൗൺ നവീകരണത്തിനായി പൊളിച്ച ഒരു ഭാഗവും നന്നാക്കാൻ അധികൃതർ തയാറാകാത്തതിനാൽ ദിനേന അപകടങ്ങൾ സംഭവിക്കുകയാണ്. പൊടിപടലം മൂലം അങ്ങാടിയിൽ വ്യാപാരികൾക്ക് ഇരിക്കാൻപോലും കഴിയാത്ത സ്ഥിതിയാണ്. പ്രശ്നത്തിന് ഉടൻ പരിഹാരം കണ്ടില്ലെങ്കിൽ വരുംനാളുകളിൽ റോഡ് ഉപരോധമടക്കമുള്ള സമര പരിപാടികൾക്ക് യൂത്ത് ലീഗ് നേതൃത്വം നൽകും. യൂത്ത് ലീഗ് ജില്ല പ്രസിഡൻറ് കെ. ഹാരിസ് ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് യൂത്ത് ലീഗ് പ്രസിഡൻറ് സി.കെ. അബ്ദുൽ ഗഫൂർ അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് ലീഗ് ജന.സെക്രട്ടറി കളത്തിൽ മമ്മുട്ടി, സി.ഇ. ഹാരിസ്, പി. അബ്ദു, പി.സി. മമ്മുട്ടി, സി. മുഹമ്മദ്, എൻ.പി. ഷംസുദ്ദീൻ, ഇബ്രാഹിം, എം.പി. ഷമീർ, ഷാജി കോറോത്ത്, സി.കെ. നവാസ്, ഷമീർ കുന്നളം, കെ.കെ. അസീസ്, ഉനൈസ് എന്നിവർ സംസാരിച്ചു. സെക്രട്ടറി കെ. മുസ്തഫ സ്വാഗതവും ടി.പി. ഹാരിസ് നന്ദിയും പറഞ്ഞു. WEDWDL15 പടിഞ്ഞാറത്തറ പൊതുമരാമത്ത് ഒാഫിസ് മാർച്ച് യൂത്ത് ലീഗ് ജില്ല പ്രസിഡൻറ് കെ. ഹാരിസ് ഉദ്ഘാടനം ചെയ്യുന്നു നബിദിനം ആഘോഷിച്ചു മുട്ടിൽ: വയനാട് മുസ്ലിം ഓർഫനേജിൽ നബിദിനം ആഘോഷിച്ചു. വലിയ ഉസ്താദ് കെ. അഹമ്മദ് കുട്ടി ഫൈസി പ്രാർഥനക്ക് നേതൃത്വം നൽകി. ഡബ്ല്യു.എം.ഒ ജനറൽ സെക്രട്ടറി എം.എ. മുഹമ്മദ് ജമാൽ പതാക ഉയർത്തി. മുട്ടിൽ അങ്ങാടിയിലേക്ക് റാലി സംഘടിപ്പിച്ചു. പൊതുസമ്മേളനം ആർ.പി. മുജീബ് തങ്ങൾ ഉദ്ഘാടനം ചെയ്തു. ഓർഫനേജ് മദ്റസ സദർ മുഅല്ലിം ഹസൈനാർ മൗലവി അധ്യക്ഷത വഹിച്ചു. സമസ്ത മുദരിബ് ആസിഫ് വാഫി റിപ്പൺ മീലാദ് പ്രഭാഷണം നടത്തി. ഡബ്ല്യു.എം.ഒ ജോയൻറ് സെക്രട്ടറി മുഹമ്മദ് ഷാ മാസ്റ്റർ, സി.ഇ.ഒ ഇ. അബ്ദുൽ അസീസ്, അഡ്മിനിസ്േട്രറ്റർ പി. അബ്ദുറസാഖ് എന്നിവർ സംസാരിച്ചു. മാനേജർ മുജീബ് റഹ്മാൻ ഫൈസി, ഡബ്ല്യു.എം.ഒ ഖത്തീബ് ബഷീർ ഫൈസി കൽപറ്റ, കാമ്പസ് മാനേജർ അൽ അമീൻ തുടങ്ങിയവർ സംബന്ധിച്ചു. മുട്ടിൽ ഒാർഫനേജ് നടത്തിയ നബിദിന റാലിയോടൊപ്പം അണിനിരന്ന ഗ്രീൻ വളൻറിയേഴ്സ് റോഡരികിലെ മാലിന്യങ്ങൾ നീക്കം ചെയ്ത് മാതൃകയായി. WEDWDL5 മുട്ടിൽ വയനാട് മുസ്ലിം ഒാർഫനേജി​െൻറ നേതൃത്വത്തിൽ നടന്ന നബിദിന റാലി വാരാമ്പറ്റ ഗവ. സ്കൂൾ കെട്ടിടത്തിന് തറക്കല്ലിട്ടു വാരാമ്പറ്റ: നൂറാം വാർഷികം ആഘോഷിക്കുന്ന വാരാമ്പറ്റ ഗവ. ഹൈസ്കൂളിലെ പുതിയ െകട്ടിടത്തി​െൻറ തറക്കല്ലിടൽ എം.ഐ. ഷാനവാസ് എം.പി നിർവഹിച്ചു. ജില്ല പഞ്ചായത്തും ആർ.എം.എസ്.എയും അനുവദിച്ച 86 ലക്ഷം രൂപ ഉപയോഗിച്ചാണ് കെട്ടിടം നിർമിക്കുന്നത്. ജില്ല വൈസ് പ്രസിഡൻറ് പി.കെ. അസ്മത്ത് അധ്യക്ഷത വഹിച്ചു. പി.ടി.എ പ്രസിഡൻറ് മൊയ്തു ആറങ്ങാടൻ സ്കൂളിനെക്കുറിച്ച് സംസാരിച്ചു. വെള്ളമുണ്ട ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് പി. തങ്കമണി മുഖ്യപ്രഭാഷണം നടത്തി, ജില്ല പഞ്ചായത്ത് മെംബർ കെ.ബി. നസീമ, കെ.ജെ. പൈലി, പി.എ. ആലി ഹാജി, എ.സി. മായൻഹാജി, ലേഖ പുരുഷോത്തമൻ, കട്ടയാടൻ അമ്മദ്, കെ.കെ. മമ്മുട്ടി, പി.ഒ. നാസർ, പി.കെ. അബ്ദു റഹിമാൻ, ടി.കെ. മമ്മുട്ടി, പി. നാസർ, മുനീർ മാസ്റ്റർ എന്നിവർ സംസാരിച്ചു. ഹെഡ്മാസ്റ്റർ ഇൻചാർജ്ജ് എം.കെ. അബ്ദുൽ ഗഫൂർ മാസ്റ്റർ സ്വാഗതവും മുനീർ മാസ്റ്റർ നന്ദിയും പറഞ്ഞു. WEDWDL4 വാരാമ്പറ്റ ഗവ. ഹൈസ്കൂളിലെ കെട്ടിടത്തി​െൻറ തറക്കല്ലിടൽ എം.ഐ. ഷാനവാസ് എം.പി. നിർവഹിക്കുന്നു സ്‌കൂൾ ജൈവ വൈവിധ്യ പാർക്ക് ഉദ്‌ഘാടനം കണിയാമ്പറ്റ: കണിയാമ്പറ്റ ഗവ. യു.പി.സ്‌കൂളിലെ ജൈവ വൈവിധ്യ പാർക്കി​െൻറ ഉദ്ഘാടനം കണിയാമ്പറ്റ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻറ് ഷീല രാംദാസ് നിർവഹിച്ചു. ശലഭോദ്യാനം, ഔഷധ സസ്യ തോട്ടം ജൈവോദ്യാനം എന്നിവ പാർക്കിൽ ഒരുക്കിയിട്ടുണ്ട്. ചടങ്ങിൽ ബി.പി.ഒ ഷിബു, വാർഡ് മെംബർ റഷീന സുബൈർ, പി.ടി.എ പ്രസിഡൻറ് എം.എ. മുജീബ്, ജയശ്രീ, ലാലുമോൾ. പൈലി, ശബാന ആസ്മി, ഫാസിൽ, കുമാരി അനീന, ഷാഹിൻഷാ എന്നിവർ നേതൃത്വം നൽകി. WEDWDL14 കണിയാമ്പറ്റ ഗവ. യു.പി.സ്‌കൂളിലെ ജൈവ വൈവിധ്യ പാർക്ക് ഉദ്ഘാടനം ചെയ്തപ്പോൾ
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.