താമരശ്ശേരി: വനത്തില്‍നിന്ന് മുള്ളന്‍പന്നിയെ വേട്ടയാടി കൊന്ന് കറിവെച്ച സംഭവത്തില്‍ രണ്ടു പേരെ ഫോറസ്റ്റ് അധികൃതര്‍ പിടികൂടി. കൂടരഞ്ഞി ഉറുമി കെ.എസ്. പവിത്രരാജന്‍(42), പി. സണ്ണിസിറിയക് (61) എന്നിവരാണ് പിടിയിലായത്. ഇവരുടെ വീടുകളില്‍നിന്ന് പാചകംചെയ്ത ഇറച്ചി കണ്ടെടുത്തു. രഹസ്യ വിവരത്തിെൻറ അടിസ്ഥാനത്തില്‍ സെക്ഷന്‍ ഫോറസ്റ്റ് ഓഫിസര്‍ പി.കെ. പ്രവീണ്‍കുമാര്‍, ബീറ്റ് ഫോറസ്റ്റ് ഓഫിസര്‍ പി.വി. ഷൈലജ്, ഡ്രൈവര്‍ ബെന്നി എന്നിവർ ചേര്‍ന്നാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. താമരശ്ശേരി കോടതിയില്‍ ഹാജരാക്കിയ പ്രതികളെ ഈ മാസം 20 വരെ റിമാൻഡ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.