ഉപയോഗിക്കാൻ വാങ്ങിയ കാർ മറിച്ചുവിറ്റ കേസ്​: പ്രതികൾ പൊലീസ്​ കസ്​റ്റഡിയിൽ

കുറ്റ്യാടി: ഉപയോഗിക്കാൻ വാങ്ങിയ കാർ മറിച്ചുവിറ്റ കേസിൽ രണ്ട് പ്രതികൾ പൊലീസ് കസ്റ്റഡിയിൽ. തളീക്കര ചങ്ങരങ്കണ്ടി നസീറി​െൻറ ഇന്നോവ കാർ ഇരിട്ടിയിൽ കൊണ്ടുപോയി വിറ്റകേസിൽ ഇരിട്ടി സ്വദേശി നിസാമുദ്ദീൻ, മട്ടന്നൂർ സ്വദേശി അസ്കർ എന്ന അക്കു എന്നിവരെയാണ് നാദാപുരം ഫസ്റ്റ് ക്ലാസ് മജിസ്േട്രറ്റ് കോടതിയിൽനിന്ന് തൊട്ടിൽപാലം പൊലീസ് കസ്റ്റഡിയിൽ വാങ്ങിയത്. തുടർന്ന്, നിസാമുദ്ദീനെ ബുധനാഴ്ച തൊട്ടിൽപാലം എസ്.ഐയും സംഘവും തെളവിവെടുപ്പിനായി ബംഗളൂരുവിലേക്ക് കൊണ്ടുപോയി. കേസിൽ പ്രധാനപ്രതിയെന്ന് സംശയിക്കുന്ന കല്ലുനിരവുമ്മൽ റഫീഖിനെ ഇനിയും പിടികൂടാനായിട്ടില്ല. ഇയാൾ വിദേശത്തേക്ക് കടന്നതായാണ് വിവരം. കഴിഞ്ഞ വർഷമാണ് നസീറി​െൻറ ഉടമസ്ഥതയിലുള്ള ഇന്നോവ കാർ സുഹൃത്തായ റഫീഖ് ഉപയോഗിക്കാൻ വാങ്ങിയത്. തിരികെ കിട്ടാതായതോടെ നസീർ കുറ്റ്യാടി സി.ഐക്കും തൊട്ടിൽപാലം പൊലീസിലും പരാതി നൽകുകയായിരുന്നു. തുടർന്നു നടന്ന അന്വേഷണത്തിൽ റഫീഖും അസ്കറും ചേർന്ന് ഇരിട്ടി സ്വദേശിയായ നിസാമുദ്ദീന് കാർ വിറ്റതായി വ്യക്തമായി. ഇരിട്ടിയിലെ ആഷിക് എന്നയാൾ മുഖേനയാണ് കാർ വിറ്റതെന്നും പറയപ്പെടുന്നു. അന്വേഷണം നടക്കുന്നതിനിടെ കഴിഞ്ഞദിവസം തൊട്ടിൽപാലം സ്റ്റേഷനിൽ ഹാജരായ അസ്കറിനെയും നിസാമുദ്ദീനെയും എസ്.ഐ അറസ്റ്റ് ചെയ്ത് കോടതിയിൽ ഹാജരാക്കുകയായിരുന്നു. റഫീഖ് ഗൾഫിലേക്ക് കടന്നുവെന്ന് നസീർ പൊലീസിനു മൊഴി നൽകിയിട്ടുണ്ട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.