കോട്ടക്കുന്ന്​ ​േകാളനി നവീകരണം: ആരോപണം അടിസ്​ഥാന രഹിതം

മാവൂർ: അടുവാട് കോട്ടക്കുന്ന് കോളനി നവീകരണപദ്ധതി സംബന്ധിച്ച് കോൺഗ്രസ് ഉന്നയിച്ച അഴിമതി ആരോപണം അടിസ്ഥാന രഹിതമാണെന്ന് സി.പി.എം ബ്രാഞ്ച് കമ്മിറ്റി ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ അറിയിച്ചു. പി.ടി.എ റഹീം എം.എൽ.എയാണ് അടിസ്ഥാന സൗകര്യ വികസനത്തിന് ഒരുകോടി അനുവദിച്ചത്. കോളനി വാസികളുടെ യോഗത്തിൽ നിർദേശിച്ച പ്രവൃത്തികൾ ഉൾപ്പെടുത്തിയാണ് എസ്റ്റിമേറ്റ് തയാറാക്കിയത്. പ്രവൃത്തി അന്തിമഘട്ടത്തിലെത്തിയ സമയത്ത് ആരോപണവുമായി രംഗത്തുവന്നത് പദ്ധതി നടപ്പാകുന്നതിൽ വിറളിപൂണ്ടാണെന്നും ഭാരവാഹികൾ പറഞ്ഞു. വാർത്തസമ്മേളനത്തിൽ പഞ്ചായത്ത് അംഗം കെ. ഉണ്ണികൃഷ്ണൻ, എം. വേലായുധൻ, കെ. രാജൻ, കെ. മഹേഷ്, എം. വിശാലാക്ഷി, കെ. കല്യാണി, കെ. വിലാസിനി എന്നിവർ പെങ്കടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.