വികസനവും വിദ്യാഭ്യാസവും കൈകാര്യംചെയ്യുന്നവർ കേരളത്തിലെ ആദിവാസികളുടെ സാമൂഹിക പശ്ചാത്തലം തിരിച്ചറിയണം ^എം.ഗീതാനന്ദൻ

വികസനവും വിദ്യാഭ്യാസവും കൈകാര്യംചെയ്യുന്നവർ കേരളത്തിലെ ആദിവാസികളുടെ സാമൂഹിക പശ്ചാത്തലം തിരിച്ചറിയണം -എം.ഗീതാനന്ദൻ ഫറോക്ക്: വികസനവും വിദ്യാഭ്യാസവും കൈകാര്യംചെയ്യുന്നവർ കേരളത്തിലെ ആദിവാസികളുടെ സാമൂഹിക പശ്ചാത്തലം മനസ്സിലാക്കുന്നില്ലന്ന് സാമൂഹിക പ്രവർത്തകൻ എം. ഗീതാനന്ദൻ അഭിപ്രായപ്പെട്ടു. ഫാറൂഖ് കോളജ് സോഷ്യോളജി വിഭാഗം സംഘടിപ്പിച്ച സെമിനാറിൽ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. സൂക്ഷ്മമായി ദർശിക്കേണ്ട വിഭാഗമാണ് ആദിവാസികളെന്നും നമ്മൾ നിശ്ചയിക്കുന്ന മാനദണ്ഡങ്ങൾ വെച്ച് അവരെ അളക്കാനാവില്ലെന്നും അദ്ദേഹം പറഞ്ഞു. ആദിവാസി കുട്ടികളെ വിദ്യാഭ്യാസം നൽകി വളർത്തണമെന്നാണ് ഒട്ടുമിക്ക ആളുകളുടെയും ആഗ്രഹമെന്നും ഇത് ആശാവഹമാണെന്നും അദ്ദേഹം പറഞ്ഞു. റിട്ട. ജസ്റ്റിസ് എസ്. സിരിജഗൻ സെമിനാർ ഉദ്ഘാടനം ചെയ്തു. ആദിവാസി മേഖലയിൽ പ്രവർത്തിക്കുന്ന പി. സന്തോഷ് കുമാർ, കെ. രാമചന്ദ്രൻ, സോഷ്യോളജി വകുപ്പ് മേധാവി പ്രഫ. എം. ഷിലുജാസ്, കോളജ് യൂനിയൻ ചെയർപേഴ്സൻ മിന ഫർസാന എന്നിവർ സംസാരിച്ചു. അധ്യാപകരായ മുഹമ്മദ് ഷരീഫ്, ത്വൽഹ, വിദ്യാർഥികളായ കെ. ദിനു, അഭിരാമി എന്നിവർ നേതൃത്വം നൽകി. കോളജ് വിദ്യാർഥികൾ അട്ടപ്പാടി സന്ദർശിച്ച് തയാറാക്കിയ പഠന റിപ്പോർട്ട് മലയാള വിഭാഗം മേധാവി കെ. നസീർ പ്രകാശനം ചെയ്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.